സ്റ്റെപ്പിംഗ്ഹില്‍ ആശുപത്രിയില്‍ പ്രായമേറിയ നാല് രോഗികളുടെ മരണത്തിനു കാരണക്കാരിയെന്ന ആരോപണം നേരിടുകയും പിന്നീട് തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുകയും ചെയ്ത നേഴ്സ് റെബേക്ക ലെഹ്ട്ടന്‍ ഒടുവില്‍ തന്റെ നേഴ്സിംഗ് ജോലിയിലേക്ക് തിരിച്ചെത്താന്‍ പോകുന്നു. മിക്കവാറും അടുത്തയാഴ്ച തന്റെ തൊഴിലിലേക്ക് റെബേക്ക മടങ്ങിയേക്കും. 27 കാരിയായ റെബെക്കയുറെ നേഴ്സിംഗ് രെജിസ്ട്രെഷന്‍ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അധികൃതര്‍ റദ്ദാക്കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇവര്‍ നിരപരാധിയാണെന്ന് കോടതി വിധിച്ച സ്ഥിതിയ്ക്ക് അടുത്ത ബുധനാഴ്ച റെബേക്കയുടെ നേഴ്സിംഗ് റദ്ദു ചെയ്ത നടപടി എന്‍ എം സി പുനപരിശോധിക്കും. നേഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൌണ്‍സില്‍ പച്ചക്കൊടി കാണിക്കുന്ന പക്ഷം അടുത്ത ആഴ്ച തന്നെ ഇവര്‍ക്ക് തന്റെ പഴയ ജോലിയിലേക്ക് തിരിചെത്താവുന്നതാണ്.
സ്റ്റോക്ക്പോര്‍ട്ടിലുള്ള സ്റ്റെപ്പിംഗ് ഹില്‍ ഹോസ്പിറ്റല്‍ സലൈന്‍ ട്രിപ്പില്‍ ഇന്‍സുലിന്‍ കലര്‍ത്തി രോഗികളെ കൊലപ്പെടുത്തുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമെന്നു ആരോപിച്ചു സസ്പന്‍ഡ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ആറ് ആഴ്ച ഇവര്‍ തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെയുള്ള കേസുകള്‍ തള്ളിക്കൊണ്ട് കോടതി റെബേക്കയ്ക്കെതിരെയുള്ള കേസ് തെളിവുകളുടെ അഭാവത്തില്‍ ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല