1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2020

കോച്ചിൻ കലാഭവൻ ലണ്ടൻ WE SHALL OVERCOME ഈ ഓണനാളുകളിൽ മെഗാ ഓണാഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനമായ ആഗസ്റ്റ് 29 ശനിയാഴ്ച്ച പൂരാടം ദിനത്തിൽ യുകെയിലെ പ്രമുഖ മ്യൂസിക് ബാൻഡും സംഘാടകരുമായ 7 BEATS അവതരിപ്പിക്കുന്ന “ഓണം പൊന്നോണം” മ്യൂസിക്കൽ ലൈവ്.

ഓണം പൊന്നോണം നമ്മൾക്കായി സമർപ്പിക്കുന്നത് 7 BEATS ഗായകരായ ജോമോൻ മാമ്മൂട്ടിൽ, മനോജ് തോമസ്, ഡോ: കാതറീൻ ജെയിംസ്, ഡെന്ന ആൻ ജോമോൻ, ആന്റോ ബാബു എന്നിവരാണ്. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ്‌ യുകെ സമയം രണ്ടുമണിമുതൽ (ഇന്ത്യൻ സമയം 6:30) WE SHALL OVERCOME പേജിൽ ‘ഓണം പൊന്നോണം’ ആസ്വദിക്കാൻ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
രണ്ടാം ദിവസമായ ആഗസ്റ്റ് 30 ഞായറാഴ്ച്ച ഉത്രാട നാളിൽ യുകെയിലെ വിവിധ അസോസിയേഷനുകളിൽ നിന്നുള്ള ഗായകരും, നർത്തകരും, മറ്റു കലാ പ്രവർത്തകരും ചേർന്നവതരിപ്പിക്കുന്ന വ്യത്യസ്തങ്ങളായ കലാപരിപാടികൾ “പൂവിളി പൂവിളി പൊന്നോണമായി”. കൊച്ചിൻ കലാഭവൻ സെക്രട്ടറിയും മിമിക്രി താരവുമായ ശ്രീ കെ സ് പ്രസാദ് മുഖ്യാഥിതിയായി പങ്കെടുക്കും.

യുകെയിലെ പ്രശസ്ത നർത്തകി മഞ്ജു സുനിലും സംഘവും ലാസ്യ ബീറ്റ്‌സ് റെഡിങ്ങിന്റെ ബാന്നറിൽ അവതരിപ്പിക്കുന്ന തിരുവാതിര, മഹാകവി ONV കുറുപ്പിന്റെ കൊച്ചുമകളും നർത്തകിയുമായ ആമി ജയകൃഷ്ണൻ അവതരിപ്പിക്കുന്ന നൃത്തം…. പ്രശസ്ത മോഹിനിയാട്ടത്തെ നർത്തകിയായ ഗോപിക വർമ്മയുടെ ശിഷ്യയും അറിയപ്പെടുന്ന മോഹിനിയാട്ടം നർത്തകിയുമായ മെറി ജോസ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, കഥകളിയിലെ വിവിധ വേഷങ്ങൾ അനായേസേന അവതരിപ്പിക്കുന്ന ലണ്ടനിൽ നിന്നുള്ള വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, ശ്യാമ സ്റ്റാലിൻ, ദീപ്തി രാഹുൽ, തുടങ്ങിയവർ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്,

യുകെയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളിലൊന്നായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ അംഗങ്ങളും ഗായകരുമായ സിബി ജോസഫ്, രഞ്ജിത്ത് ബാലകൃഷ്ണ, മനോജ് വേണുഗോപാൽ, ബിനുമോൻ കുര്യാക്കോസ്, അജി ഡേവിഡ്, സതീഷ് ജോയി, ചിത്രാ ബെന്നി, റിനി റോയി, ശരണ്യ ആനന്ദ്, ഫ്ലോറെൻസ് ഫെലിക്സ്, ബിന്ദു സോമൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഓണപ്പാട്ടുകളും, വഞ്ചിപ്പാട്ടുകളും. മാവേലി വരവ്, യുക്മാ സ്റ്റാർ സിംഗർ മത്സരത്തിലൂടെ യുകെയുടെ വാനമ്പാടിയായി മാറിയ അനു ചന്ദ്ര, ഗ്ലാസ്ഗോയിൽനിന്നുള്ള പ്രശസ്ത ഗായിക ഡോ: സവിത മേനോൻ തുടങ്ങിയവരും ഈ മെഗാ ഓണാഘോഷ പരിപാടികളിൽ പങ്കുചേരുന്നു. നർത്തകിയും അവതാരികയുമായ ദീപാ നായരാണ് “പൂവിളി പൂവിളി പൊന്നോണമായി” പരിപാടി അവതരിപ്പിക്കുന്നത്. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ്‌ യുകെ സമയം രണ്ടു മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.

മൂന്നാം ദിവസമായ തിങ്കളാഴ്ച്ച തിരുവോണനാളിൽ പുത്തൻ സിനിമ വിശേഷങ്ങളുമായി “തിരുവോണം സ്പെഷ്യൽ ലൈവിൽ എത്തുന്നത് മലയാള സിനിമയെ ആദ്യമായി നൂറുകോടി ക്ലബ്ബിൽ എത്തിച്ച സൂപ്പര്ഹിറ് ചിത്രങ്ങളുടെ നിർമ്മാതാവായ ശ്രീ ആന്റണി പെരുമ്പാവൂരാണ്, സിനിമ രംഗത്തെ പുത്തൻ വിശേഷങ്ങളും വർത്തമാനങ്ങളുമായി കുറച്ചു നേരം ശ്രീ ആന്റണി പെരുമ്പാവൂരിനോടൊപ്പം പങ്കിടാം . തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം രണ്ടുമണിക്ക് (ഇന്ത്യൻ സമയം 6:30 പിഎം).
കൊച്ചിൻ കലാഭവൻ ലണ്ടന്റെ WE SHALL OVERCOME മെഗാഓണം പരിപാടികളിലേക്ക് എല്ലാവര്ക്കും സ്വാഗതം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.