1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2011

രഞ്ജിത്ത് മാത്യൂസ്‌

ഏറെ പ്രതീക്ഷകളും നിറഞ്ഞ ആത്മവിശ്വാസവുമായി സന്തോഷവും,സമാധാനവും ഹൃദയത്തില്‍ നിറയ്ക്കാന്‍ വീണ്ടും ഒരു ക്രിസ്തുമസും,പുതുവത്സരവും വരവായി. ആഡംബരങ്ങളും ചമയങ്ങളുമില്ലാതെ ഈ ക്രിസ്തുമസും പുതുവത്സരവും കുടുംബസമേതം ആഘോഷിക്കാന്‍ ലോങ്ങ്‌ ഫീല്‍ഡിലെ മലയാളികള്‍ തയ്യാറെടുക്കുന്നു.
ന്യൂ ആഷ് ഗ്രീന്‍ ആഡിറ്റോറിയത്തില്‍ വച്ച് ഡിസംബര്‍ 20 ന് വൈകിട്ട് ഏഴര മുതല്‍ പതിനൊന്നര വരെയാണ് ആഘോഷപരിപാടികള്‍ നടക്കുക.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍,ക്രിസ്തുമസ് സന്ദേശം,മ്യൂസിക്കല്‍ നൈറ്റ്‌ എന്നിങ്ങനെയാണ് കാര്യ പരിപാടികള്‍……….. ആഘോഷങ്ങളിലും തുടര്‍ന്നുള്ള സ്നേഹവിരുന്നിലും പങ്കെടുക്കുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

വേദി : ന്യൂ ആഷ് ഗ്രീന്‍ ആഡിറ്റോറിയം (DA3 8JP)
ദിവസം : 20 ഡിസംബര്‍ 2011
സമയം : വൈകുന്നേരം 7.30 മുതല്‍ 11.30 വരെ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.