നിഷ്കളങ്കരായ ഇരുപത്തിയൊന്ന് ക്രിസ്ത്യാനികളെ കൊന്ന് അവരുടെ രക്തം കടലിലോഴുക്കിയ മുസ്ലീംതീവ്രവാദികള്‍ക്കെതിരെ മനം നൊന്ത് മലയാളികളുടെ പ്രിയപ്പെട്ട സേവിയര്‍ ഖാന്‍ വട്ടായിലച്ചന്‍ പ്രതികരിക്കുന്നു .
ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിൽ ലോകം മുഴുവന്‍ ഭീതി പരത്തുന്ന മത തീവ്ര വാദികളുടെ മനസ്സാ ക്ഷി യില്ലാത്ത ക്രൂരകൃത്യങ്ങള്‍ക്കെതിരെ , ജാതിമതഭേദമന്യേ എല്ലാ മലയാളികളും ഒന്നടങ്കം സ്നേഹിക്കുന്ന പാലക്കാട് അട്ടപ്പാടി സെഹിയോണ്‍ ധ്യാന കേന്ദ്രത്തിന്റെ തലവനും അനേക ലക്ഷങ്ങളുടെ ആത്മീയ ഗുരുവുമായ സേവിയര്‍ ഖാന്‍ വട്ടായിലച്ചന്‍ ഇന്ന് രാവിലെ പുറത്തു വിട്ട വീഡിയോ കാട്ടു തീ പടരും പോലെ ലോകമെമ്പാടും ഷയര്‍ ചെയ്യപ്പെടുന്നു.മതത്തിനും ജാതികള്‍ക്കുമപ്പുറം മനുഷ്യനാണ് ഏറ്റവും വലുത് എന്നതാണ് ഏവരും ഓര്‍ക്കേണ്ട കാര്യം എന്ന് വളരെ വികാര തീവ്രതയോടെയും ആര്ജ്ജവത്തോടെയും സേവിയര്‍ ഖാന്‍ അച്ചന്‍ പറയുന്ന ഈ വീഡിയോ ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ വഴി ഏറെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടു കഴിഞ്ഞു .
യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസികള്‍ ഏറെ ഭീതിയോടെയും വെറുപ്പോടെയും കാണുന്ന ,ഒളിവിലിരുന്നു ലോകത്തെ പേടിപ്പെടുത്തുന്ന,ഐസിസ് എന്ന തീവ്ര വാദി സംഘടനക്കെതിരെ കേരളത്തിലെ ഒരു മത വിഭാഗത്തിലെ പ്രധിനിധിയും ഇന്നേ വരെ ഇത് പോലെ പരസ്യമായി മനം നൊന്ത് പ്രതികരിച്ചിട്ടില്ല .അനേക ലക്ഷങ്ങള്‍ക്ക് ജീവിതത്തില്‍ ശാന്തിയും സമാധാനവും സ്വന്തം പ്രാര്‍ത്ഥനയും ജീവിത ത്യാഗവും വഴി നേടി കൊടുത്ത സേവിയര്‍ ഖാന്‍ വട്ടായിലച്ചന്‍ ഒരിക്കല്‍ കൂടി പ്രവര്‍ത്തി കൂടാതെയുള്ള പ്രാര്‍ത്ഥന നിര്‍ജിവം എന്ന് വീണ്ടും തെളിയിക്കുകയാണ് ഈ തുറന്നു പറച്ചിലിലൂടെ.
അതെ സമയം ,ലിബിയയിലെ കടല്‍ തീരത്ത് വച്ച് ഈജിപ്ത് പൌരന്മാരായ ഇരുപത്തിയൊന്നു ക്രിസ്ത്യാനികളെ കൊന്ന് രക്തം കടലിലോഴുക്കിയ ശേഷം തങ്ങള്‍ ഉടനെ തന്നെ ഫ്രാന്‍സിസ് മാര്പ്പാപ്പ യുടെ നിവാസ സ്ഥലമായ റോം പിടിച്ചടക്കും എന്നാണ് ഐസിസ് ഭീകരന്മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സേവിയര്‍ ഖാന്‍ വട്ടായിലച്ചന്‍റെ ഫെയ്സ് ബുക്ക് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല