1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2012

മകന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന്റെ ക്രഡിറ്റ് കാര്‍ഡ് ബില്ല് കണ്ട് പിതാവിന്റെ കണ്ണ് തളളി. എക്‌സ് ബോക്‌സ് എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് ഒരു മാസം 1,150 പൗണ്ടിന്റെ ബില്ലാണ് ഇദ്ദേഹത്തിന് ലഭിച്ചത്. സാം ഗെയ്‌റ എന്ന നാല്പത്തിയാറുകാരനായ പിതാവാണ് തന്റെ പന്ത്രണ്ടു വയസ്സുകാരനായ മകന്‍ നിക് കാരണം വെട്ടിലായത്. നിക്കിന് സുഹൃത്തുക്കള്‍ക്കൊപ്പം ഓണ്‍ലൈന്‍ ഗെയിം കളിക്കാനായി സാം ഒരു സൈറ്റില്‍ തന്റെ ക്രഡിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരുന്നു. മാസം 5.99 പൗണ്ട് വീതമാണ് ക്രഡിറ്റ് കാര്‍ഡില്‍ നിന്ന് മാസവരിയായി പിടിക്കുന്നത്.

എന്നാല്‍ കഴിഞ്ഞദിവസം സാമിന്റെ ക്രഡിറ്റ് കാര്‍ഡ് പരിധി കഴിഞ്ഞുവെന്ന് ബാങ്ക് അറിയിച്ചതോടെയാണ് സംഗതി പുറത്തുവരുന്നത്. അക്കൗണ്ട് പരിശോധിച്ച സാം ഞെട്ടിപ്പോയി. ഒരു മാസത്തിനുളളില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ മാത്രം പ്രീയപുത്രന്‍ പൊട്ടിച്ചത് ആയിരത്തി ഒരുനൂറ്റി അന്‍പത് പൗണ്ട്. നിക്ക് മൈക്രോസോഫ്റ്റ് പോയ്ന്റ്‌സ് എന്ന ഓണ്‍ലൈന്‍ കറന്‍സി ഉപയോഗിച്ചാണ് ഗെയിം കളിച്ചത്. എന്നാല്‍ മൈക്രോസോഫ്റ്റ് പോയ്ന്റ്‌സ് വാങ്ങുമ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കാര്‍ഡില്‍ നിന്ന് ഓട്ടോമാറ്റിക്കായി പണം കുറയുമെന്ന വിവരം നിക്കിന് അറിയില്ലായിരുന്നു. ഗെയിമില്‍ മുഴുകിയിരിക്കുന്ന നിക്ക് ഒരു ദിവസം പുതിയ ഗെയിം ഫീച്ചേഴ്‌സ് വാങ്ങാന്‍ മാത്രം 100 പൗണ്ട് വരെ ചെലവഴിച്ചിട്ടുണ്ട്.

സാധാരണ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടക്കുന്ന ഇ ബേ, ഐ ട്യൂണ്‍ പോലുളള സൈറ്റുകളില്‍ ഇടപാടുകള്‍ പൂര്‍ത്തീകരിക്കാനായി ഒരു പാസ്സ് വേര്‍ഡ് ചോദിക്കാറുണ്ട്. എന്നാല്‍ എക്‌സ്‌ബോക്‌സില്‍ ഒരു ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ഇടപാടുകള്‍ നടന്നിരിക്കും. നേരത്തെ നല്‍കിയ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ച് വക്കുന്നതിനാലാണ് ഇത്. കുട്ടികളുടെ അറിവില്ലായ്മയെ മുതലെടുക്കുകയാണ് മൈക്രോസോഫ്റ്റ് ചെയ്യുന്നതെന്ന് സാം കുറ്റപ്പെടുത്തി. കൗണ്‍സില്‍ വര്‍ക്കറായി ജോലി ചെയ്യുന്ന സാം ആറ് മാസം മുന്‍പ് മൈക്രോസോഫ്റ്റിന് ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും ഇപ്പോഴും പരിശോധിച്ച് കൊണ്ടിരിക്കുകയാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്.

ശരിക്കും നിക്കിന് താന്‍ യഥാര്‍ത്ഥപണം ഉപയോഗിച്ചാണ് ഗെയിം കളിക്കുന്നതെന്ന് അറിയില്ലായിരുന്നു. ഓരോ ഗെയിമും ലഭിക്കുമ്പോള്‍ ലഭിക്കുന്ന പോയന്റുകള്‍ വച്ചാണ് നിക്ക് അടുത്ത ലെവലിലേക്ക് പോയിരുന്നത്. എന്നാല്‍ ലഭിക്കുന്ന പോയ്ന്റുകള്‍ക്ക് ആനുപാതികമായി അക്കൗണ്ടില്‍ നിന്ന് പണം പോകുന്നുണ്ടായിരുന്നു. പ്രശ്‌നത്തെകുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണന്നും എക്‌സ്‌ബോക്‌സ് ലൈവിന്റെ കണ്‍ട്രോള്‍ സെറ്റിംഗ്‌സിലുണ്ടായ പിഴവാണ് സാമിന് സംഭവിച്ചതെന്നും അത് ഉടനടി പരിഹരിച്ച് നല്‍കുമെന്നും മൈക്രോസോഫ്റ്റിന്റെ വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.