സ്വന്തം ലേഖകന്‍: യുകെയിലെ ബ്രെക്‌സിറ്റ് അനുകൂല വികാരത്തിനു കാരണം കുടിയേറ്റക്കാരോടുള്ള ഭയവും വെറുപ്പുമെന്ന് ലണ്ടന്‍ സര്‍വകലാശാലാ പഠനം. കുടിയേറ്റക്കാര്‍ തങ്ങളുടെ മൂല്യങ്ങള്‍ക്കും ജീവിതരീതിക്കും ഭീഷണിയാകുമെന്ന ഭീതിയും വെറുപ്പുമാണ് ബ്രിട്ടീഷ് ജനത ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ടുചെയ്യാന്‍ കാരണമെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണോ എന്ന കാര്യത്തില്‍ നടന്ന ഹിതപരിശോധനയില്‍ 52 ശതമാനം പേരാണ് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് വോട്ടര്‍മാരുടെ വയസ്സ്, വിദ്യാഭ്യാസം എന്നിവയാണ് ബ്രെക്‌സിറ്റില്‍ സ്വാധീനിച്ചതെന്ന് നേരത്തേ ചില പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍, ലണ്ടന്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ടു ചെയ്തവരില്‍ ഭൂരിഭാഗവും കുടിയേറ്റക്കാര്‍ രാജ്യത്തിനു ഭീഷണിയാണെന്ന് ചിന്തിക്കുന്നതായി കണ്ടെത്തി. ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ടു ചെയ്തവരില്‍ തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നവരും സാമൂഹികമായ ആധിപത്യം നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നവരുമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല