സ്വന്തം ലേഖകന്‍: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ബന്ധുവിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകനെ ചൈന പുറത്താക്കി. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടര്‍ സിംഗപ്പൂരുകാരനായ ചുന്‍ ഹാന്‍ വോങ്ങിന്റെ വിസ പുതുക്കേണ്ടെന്ന് ചൈന തീരുമാനിച്ചു.
വാള്‍സ്ട്രീറ്റ് ജേര്‍ണലിനായി 2014 മുതല്‍ ചൈനീസ് രാഷ്ട്രീയം റിപ്പോര്‍ട്ട് ചെയ്തിരുന്നത് ചുന്‍ ഹാന്‍ വോങ്ങായിരുന്നു. ഷീ ജിന്‍പിങ്ങിന്റെ ബന്ധുവും ഒരു ഓസ്ട്രേലിയന്‍ പൗരനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് നടപടിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ഷീ ജിന്‍പിങ്ങിന്റെ ബന്ധുവിന് ഓസ്ട്രേലിയയിലെ ചൂതാട്ട ബിസിനസ് ഭീമന് ജെയിസ് പാക്കറുടെ റിസോര്‍ട്ട് ബിസിനസിലുള്ള നിക്ഷേപത്തെക്കുറിച്ചും കള്ളപ്പണം വെളുപ്പിക്കലും വിശദമാക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല