ലണ്ടന്‍: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ഫൈന്‍ കെയറിന്റെ ആഭിമുഖ്യത്തില്‍ www.finecare247.com ന്റെ സഹകരണത്തോടെ പുല്‍ക്കൂട് ക്രിസ്മസ് കാര്‍ഡ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയാണ് മത്സരം ഒരുക്കിയിരിക്കുന്നത്. താല്പര്യമുള്ളവര് തങ്ങള്‍ തയാറാക്കിയ പുല്‍ക്കൂടിന്റെ മൂന്നു വ്യത്യസ്ത ആംഗിളുകളില്‍നിന്നുള്ള ചിത്രം മേല്‍സൂചിപ്പിച്ച വെബ്സൈറ്റിലെ നിശ്ചിത സ്ഥാനത്ത് അപ്ളോഡ് ചെയ്യണം. ക്രിസ്മസ് കാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ആദ്യം വെബ്സൈറ്റില്‍ പേരു രജിസ്റര്‍ ചെയ്തശേഷം കാര്‍ഡ് തപാലില്‍ അയച്ചു നല്‍കണം. ജൂറി തെരഞ്ഞെടുക്കുന്ന മികച്ച പൂല്‍ക്കൂടും ക്രിസ്മാസ് കാര്‍ഡും ഒരുക്കിയവര്‍ക്കു സര്‍പ്രൈസ് ഗിഫ്റ്റും ലഭിക്കും. ഡിസംബര്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന മത്സരം 28 ന് അവസാനിക്കും.
ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഫെയ്സ്ബുക്കിലെയും ട്വിറ്ററിലെയും അക്കൌണ്ടുകള്‍ സന്ദര്‍ശിച്ചാല്‍ മതിയെന്നും സംഘാടകര്‍ അറിയിച്ചു. മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം മുന്‍ മന്ത്രി ടി.യു. കുരുവിള എം.എല്‍.എ. മോന്‍സ് ജോസഫ് എം.എല്‍.എയുടെയും ഷോയി കുര്യാക്കോസിന്റെയും സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല