ബെല്ഫാസ്റ്റ് : നോര്‍ത്തേന്‍ അയര്‍ലാന്‍ഡ് ക്ലാനായ കുടുംബ യോഗത്തിന്റെ (നിക്കി) ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18 ന് ബെല്ഫാസ്റ്റ് കെവിന്‍സ് ഹാളില്‍ വെച്ച് ക്രിസ്തുമസ് ആഘോഷിക്കുന്നു. രാവിലെ 9.30 ന് നടക്കുന്ന ക്രിസ്തുമസ് കുര്‍ബ്ബാനയ്ക്ക് ഫാദര്‍ ആന്റണി പെരുമായല്‍ ന്നെതൃത്വം നല്‍കും. തുടര്‍ന്നു ഭരണ സമിതിയുടെ യോഗവും റിപ്പോര്‍ട്ട്, കണക്കു എന്നിവയുടെ അവതരണവും ഉണ്ടായിരിക്കുന്നതാണ്. ഏരിയാ തിരിച്ചുള്ള കരോള്‍ ഗാന മത്സരവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ആഘോഷത്തെ കൊഴിപ്പിക്കുന്നതായിരിക്കും. ആഘോഷങ്ങള്‍ക്ക് പൊലിമ പകര്‍ന്നുകൊണ്ട് ക്രിസ്തുമസ് ഡിന്നറും ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ജിമ്മി പ്രോഗ്രാം കണ്‍വീനര്‍ സുനില്‍ വാരികാട്ടു എന്നിവരുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല