ഓള്‍ഡ്ഹാമിലെ മലയാളി കൂട്ടായ്മ ആയ ഓള്‍ഡ്ഹാം കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ക്രിസ്മസ്-പുതുവര്‍ഷ ആഘോഷം 28ന് നടക്കും. ടൗണ്‍ സെന്ററിലെ എഡിങ്ങ്ടണ്‍ ഹാളില്‍ വൈകീട്ട് ആറിനു ഫാ.സജു മുല്ലശ്ശേരി അര്‍പ്പിക്കുന്ന ദിവ്യബലിയോടെ പരിപാടി ആരംഭിക്കും.
തുടര്‍ന്ന് പൊതുസമ്മേളനവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും നടക്കും. ഗാനമേളയെത്തുടര്ന്ന് വാര്‍ഷിക പൊതുയോഗവും ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും. അസോസിയേഷന്റെ ക്രിസ്മസ് കരോള്‍ 22ന് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബൈജു മത്തായി: 0161282826, ഷാജി സുബ്രഹ്മണ്യം: 07946082504.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല