പൊന്‍റഫ്രാക്ട് : യോര്‍ക്ക്‌ക്ഷയറിലെ പൊന്‍റഫ്രാക്ട് കേന്ദ്രീകരിച്ചു തിരുപ്പിറവിയുടെ മംഗള സന്ദേശവുമായി വീടുവീടാന്തരം സന്ദര്‍ശിച്ചു സെന്റ് തോമസ് കാത്തലിക് ഫോറം നടത്തിയ ക്രിസ്തുമസ് കരോളിന്നു ശേഷം ക്രിസ്തുമസ് ആഘോഷവും ആത്മീയമായി കൊണ്ടാടി. ആവേശോജ്ജ്വലമായ ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ ക്രിസ്തുമസ് സന്ദേശത്തിന്റെ പ്രഘോഷണമായി മാറി.
ബിജു ജോണ് അധ്യക്ഷത വഹിച്ചു. മാത്യു ജോസഫ് സ്വാഗതവും സിന്ധു ജോയ് നന്ദിയും പ്രകാശിപ്പിച്ചു. സജി നാരകത്തറ ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കി . സ്റ്റാന്‍ലി ,ജോസ് കെ രാജ്, സാജന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.മികവുറ്റ പുല്‍ക്കൂടിനും അലങ്കൃത ട്രീക്കും കലാപരിപാടികളിലും കരോളിലും പങ്കെടുത്തവര്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
പൊന്‍റഫ്രാക്ട് കാത്തലിക് ഫോറം യുണിറ്റ് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം കരോള്‍ ഗാനാലാപനം, പ്രാര്‍ത്ഥന, ക്രിസ്തുമസ് സന്ദേശം, ക്വിസ്സ് മത്സരം , മികവുറ്റ കലാപരിപാടികള്‍ തുടങ്ങി ആകര്‍ഷകങ്ങളായ ഇനങ്ങള്‍ ആത്മീയമായും മാനസികമായും ഉണര്‍വ്വ് ഏകുന്ന ഒന്നായി. ഗ്രാന്‍ഡ് ക്രിസ്തുമസ് ഡിന്നര്‍ ഏറെ ആസ്വാദ്യകരവുമായി .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല