വോകിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രവര്‍ത്തന ഉദ്ഘാടനവും ക്രിസ്മസ് പുതുവത്സര ആഘോഷവും ജനുവരി എട്ടാം തീയതി നടന്നു. വോക്കിംഗ് മേയര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വെച്ച് വോക്കിംഗ് എം പി ശ്രീ ജോനാഥന്‍ ലോര്ഡ്സ അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്വവഹിച്ചു.
അസോസിയേഷന്‍ വെബ്സൈറ്റ് മേയര്‍ പ്രകാശനം ചെയ്തു. വോക്കിങ്ങിലെ ഭൂരിപക്ഷം മലയാളികളുടെ സാന്നിധ്യംകൊണ്ടും വൈവിധ്യമാര്‍ന്ന കലാവിരുന്നുകൊണ്ടും സംഘാടനമികവുകൊണ്ടും വേറിട്ട ഒരു അനുഭവമായിരുന്നു. സംഘടനയുടെ ചുരുങ്ങിയ നാളുകളിലെ പ്രവര്ത്തന മികവ് വിശിഷ്ട അതിഥികളുടെ പ്രശംസ പിടിച്ചുപറ്റി.
മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാ സഹകരണവും മേയറും എം പിയും വാഗ്ദാനം ചെയ്തു. കൌണ്സിലര്‍ മൊഹമ്മദ് ഇക്ബാല്‍ ആശംസകള്‍ നേര്ന്നു. കുട്ടികളും മുതിര്ന്ന വരും ഒരുപോലെ പങ്കെടുത്ത കലാവിരുന്നില്‍ ജെസ്നയുടെ അവതരണ ശൈലിയും ശാലിനി ശിവശങ്കരുടെ മോഹിനിയാട്ടവും മൂന്നര വയസ്സുകാരന്‍ നെവിന്‍ പാടിയ പാട്ടും പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
സെന്റ് സ്റ്റീഫന്സ് കോണ്‍ഗ്രികേഷന്‍ സെക്രട്ടറി ശ്രീ ജോയി പൌലോസ് ക്രിസ്മസ് സന്ദേശം നല്കി്. സുനോജ് ജേക്കബ് സ്വാഗതവും ജോസഫ് വര്‍ഗീസ് നന്ദിയും പറഞ്ഞു. പങ്കെടുത്ത കുട്ടികള്ക്ക് സര്ട്ടിഫിക്കറ്റും സമ്മാനവും ശ്രീകുമാര്നായര്‍ വിതരണംചെയ്‌തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല