മാള്വെണ്ഹില്സ്: ഫെബ്രുവരി മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായ ‘യഹോവായിരേ’ കാത്തലിക് ബൈബിള്‍ കണ്വെന്ഷന് മുന്നോടിയായി ഉപവാസ പ്രാര്‍ഥനകള്‍ സജീവമായി നടന്നു വരുന്നു. മാള്വെണ്ഹില്സിലെ ത്രീ കൌണ്ടി ഷോ ഗ്രൌണ്ടിലെ പ്രധാന ഹാളില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായലിലും ഫ. സോജി ഓലിക്കലും ഫാ. ജോമോന് തൊമ്മാനയും നേതൃത്വം നല്‍കും.
ആറായിരത്തില്‍ അധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന യഹോവായിരേ കണ്വെന്ഷന് ഏറ്റവും വലിയ പ്രവാസി മലയാളി വിശ്വാസ കൂട്ടായ്മയായി മാറും. മധ്യസ്ഥ പ്രാര്‍ഥനകളും ഉപവാസ പ്രാര്‍ത്ഥനകളും ശക്തിപ്പെടുമ്പോളാണ് ധ്യാനങ്ങളില്‍ പരിശുദ്ധാത്മാവിന്റെ കൃപാഭിഷേകം ധാരാളമായി ചൊരിയപ്പെടുന്നത്. പൈശാചിക ശക്തികളെ അകറ്റി നിര്‍ത്തുന്നതിനും വിശ്വാസം വര്‍ദ്ധിക്കുന്നതിനും രോഗ സൌഖ്യങ്ങളും ആന്തരിക സൌഖ്യങ്ങളും സാധ്യമാക്കുന്നതിനും ഉപവാസ പ്രാര്‍ത്ഥനകള്‍ ഉപകരിക്കും.
കണ്വെന്ഷന് സംബന്ധിക്കുവാന്‍ എത്തുന്നവര്‍ ബ്രൌന് ഗെയ്റ്റ് വഴി പ്രവേശിക്കണമെന്നു സംഘാടകര്‍ ഓര്‍മപ്പെടുത്തി. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ധ്യാന സമയം.
വിലാസം: WYE HALL (BROWN GATE ENTRANCE), THREE COUNTIES SHOW GROUND, MALVERN, WR13 6NM
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല