1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2011

ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ യാഹൂവിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കരോള്‍ ബാട്സിന് സ്ഥാനം നഷ്ടമായി. കമ്പനിയുടെ വിറ്റുവരവില്‍ വന്‍ ഇടിവുണ്ടായ സാഹചര്യത്തിലാണ് ബോര്‍ഡ് യോഗം ചേര്‍ന്ന് അപ്രതീക്ഷിത നടപടി സ്വീകരിച്ചത്. 62 കാരിയായ ബാട്സ് ഒട്ടും പ്രതീക്ഷിച്ചതല്ല ഈ നടപടി.

ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം അവരെ ഫോണില്‍ അറിയിക്കുകയായിരുന്നു. ബാട്സിനെ നീക്കിയ വാര്‍ത്ത വന്നതോടെ ഓഹരിവിപണിയില്‍ യാഹൂവിന്റെ വില ആറുശതമാനം ഉയര്‍ന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഡയറക്ടര്‍ബോര്‍ഡ് കമ്പനിയുടെ ആസ്തിയും പ്രകടനവും വിലയിരുത്തിവരികയായിരുന്നു. ഇപ്പോഴത്തെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ടിം മോഴ്സിന് താത്കാലികമായി സിഇഒയുടെ ചുമതല നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മറ്റു പോംവഴികള്‍ യാഹൂ ഇതേവരെ തേടിയിട്ടില്ല. വീഡിയോ സൈറ്റായ ഹുലു എല്‍എല്‍സിയെ കൈവശപ്പെടുത്താന്‍ കമ്പനി ശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് നേതൃമാറ്റമുണ്ടായത്.

ജീവനക്കാര്‍ക്കായി നല്‍കിയ ഹ്രസ്വ സന്ദേശത്തില്‍ തന്നെ നീക്കിയ കാര്യം ചെയര്‍മാന്‍ ഫോണിലൂടെ അറിയിച്ചുവെന്നും അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്െടന്നും ബാട്സ് അറിയിച്ചു. ഡയറക്ടര്‍ബോര്‍ഡിന്റെ തീരുമാനത്തെപ്പറ്റി പ്രതികരിക്കാന്‍ ബാട്സ് തയാറായില്ല. കരാര്‍ തീരാന്‍ ഒരുവര്‍ഷം ബാക്കി നില്‍ക്കെയാണ് അവര്‍ പിരിയുന്നത്. 1990 കളില്‍ സ്ഥാപിതമായ യാഹൂ പിന്നീട് ഒന്നാംനിരയിലെത്തി. എന്നാല്‍ ഗൂഗിളിന്റെ വരവോടെ കമ്പനി പിന്നിലേക്കു തള്ളപ്പെട്ടു. അമേരിക്കയില്‍പ്പോലും 33% പേരാണ് യാഹൂവിനെ ഉപേക്ഷിച്ചത്. ബാട്സിന്റെ വരവോടെ ഓഹരിവില ഇടിഞ്ഞുവെന്നു മാത്രമല്ല, വരുമാനവും കുറഞ്ഞു.

മൈക്രോസോഫ്ട്, ചൈനീസ് ഓണ്‍ലൈന്‍ കമ്പനി ആലിബാബ എന്നിവയുമായുള്ള കൂട്ടുകെട്ടു നീക്കവും വിജയിച്ചില്ല. യാഹൂവിനെ മറ്റാരെങ്കിലും പിടിക്കുമെന്നുവരെ ഒരു ഘട്ടത്തില്‍ പ്രചാരണമുണ്ടായിരുന്നു.

ബാങ്ക് ഓഫ് അമേരിക്കയുടെ ഗ്ളോബല്‍ വെല്‍ത്ത് ആന്റ് ഇന്‍വെസ്റ്മെന്റ് മാനേജ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് സാലി ക്രോചെക്കിനെ ചൊവ്വാഴ്ച പുറത്താക്കിയതിനു പിന്നാലെയാണ് മറ്റൊരു ഉന്നത വനിതാ സിഇഒയ്ക്കും പദവി നഷ്ടമാകുന്നത്.

വിസ്കോണ്‍സില്‍ സ്വദേശിയും മൂന്നുകുട്ടികളുടെ അമ്മയുമാണ് ബാട്സ്. സമീപകാലത്ത് കാന്‍സറില്‍ നിന്നു അവര്‍ രക്ഷപ്പെട്ടിരുന്നു.

സണ്‍ മൈക്രോസിസ്റംസിലൂടെ കടന്നുവന്ന അവര്‍ പിന്നീട് ഡിസൈനര്‍ സോഫ്ട്വെയര്‍ കമ്പനിയായ ഓട്ടോഡെസ്കിന്റെ സിഇഒ ആയി. 14 വര്‍ഷം കമ്പനിയെ മികച്ച രീതിയില്‍ നയിച്ചു. പിന്നീടാണ് യാഹൂവിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.