സ്വന്തം ലേഖകന്‍: അമ്പതു കോടി യാഹൂ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഇതേ തുടര്‍ന്ന് എത്രയും വേഗം പാസ്‌വേഡ് മാറ്റണമെന്ന് ഉപഭോക്താക്കളോട് യാഹൂ ആവശ്യപ്പെട്ടിട്ടുണ്ട്. 2014 ല്‍ വന്‍ ഹാക്കിങ് നടന്നെന്നും അന്‍പത് കോടി അക്കൗണ്ടുകളിലെ സ്വകാര്യത വിവരങ്ങള്‍ ചോര്‍ത്തിയെന്നും യാഹൂ തന്നെ പത്രക്കുറിപ്പിലാണ് അറിച്ചിരിക്കുന്നത്. പാസ്‌വേഡുകള്‍, പേരുകള്‍, ഫോണ്‍ നമ്പറുകള്‍, ജനനതീയതി, ഇമെയില്‍ എന്നിങ്ങനെ തുടങ്ങി അക്കൗണ്ടിലെ മിക്ക വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തി എന്നാല്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ചോര്‍ത്തപ്പെട്ടവയില്‍ ഇല്ലെന്നാണ് യാഹൂ നല്‍കുന്ന വിവരം.
ലോകത്തിലെ ഇന്റര്‍നെറ്റ് ഭീമന്മാരില്‍ ഒന്നായ യാഹൂ തങ്ങളുടെ പ്രധാന സേവനങ്ങള്‍ വെറൈസണ്‍ കമ്യൂണിക്കേഷന്‍സിനു 483 കോടി ഡോളറിനു വില്‍ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. അതിനിടെയാണ് ഹാക്കിങ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. ഹാക്കിങ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നടക്കുന്നതായും ഹാക്കര്‍മാരെ കുടുക്കുന്നതിനുള്ള നിയമപരമായ വശങ്ങള്‍ പരിശോധിക്കുന്നതായും യാഹൂ അറിയിച്ചു.
483 കോടി ഡോളര്‍ പണമായി നല്‍കി യാഹൂവിന്റെ ഇന്റര്‍നെറ്റ് ബിസിനസ് ഏറ്റെടുക്കുകയാണെന്ന് വെറൈസണ്‍ കമ്യൂണിക്കേഷന്‍സ് അറിയിക്കുകയായിരുന്നു. ഇന്റര്‍നെറ്റ്– മാസ് മീഡിയ കമ്പനിയായ ‘എഒഎലി’നെ കഴിഞ്ഞ വര്‍ഷം 440 കോടി ഡോളര്‍ മുടക്കി സ്വന്തമാക്കിയവരാണ് വെറൈസണ്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല