യുകെയിലെ കാത്തോലിക്കാ സഭയ്ക്ക് തന്നെ അഭിമാനിക്കാവുന്ന യഹോവായിരേ കണ്‍വെന്‍ഷന്‍ ശനിയാഴ്ച നടക്കുമ്പോള്‍നോട്ടിങ്ങ്ഹാം അരീനയ്ക്ക് അപൂര്‍വ്വഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. ഇദംപ്രഥമമായിട്ടാണ് നോട്ടിങ്ങ്ഹാം അരീനയില്‍ കാത്തലിക്ക് കണ്‍വെന്‍ഷന്‍ നടക്കുന്നത്. കേരളസഭയില്‍വിശ്വാസക്കോട്ട തീര്‍ത്ത് അഗ്നിയായി ജ്വലിപ്പിച്ച് യേശുവിന്റെ സ്‌നേഹം എല്ലാവരെയും അനുഭവിപ്പിച്ച് അറിയിച്ച ആത്മീയാചാര്യനായ ഫാ. മാത്യു നായ്ക്കംപറമ്പില്‍ കണ്‍വെന്‍ഷന്‍ നയിക്കുമ്പോള്‍ യുകെയിലെങ്ങും അഭിഷേക്ഗ്നിയാല്‍ ജ്വലിപ്പിച്ചു ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുമ്പോള്‍, യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങളായും പ്രകടമായ അടയാളങ്ങളുടെയും പെരുമഴയായിരിക്കുമെന്ന കാര്യത്തില്‍ നിസ്തര്‍ക്കമില്ല.
ജനകോടികള്‍ക്ക് അദ്ഭുതകരമായ വിടുതലുകളും രോഗാസൗഖ്യങ്ങളും അതിശക്തമായ അടയാളങ്ങളും ഫാ. മാത്യു നായ്ക്കംപറമ്പില്‍ വചനസന്ദേശം നല്‍കുമ്പോള്‍ അനുഭവമാകുന്നത് അനേകം വിശ്വാസികള്‍ സാക്ഷ്യം വഹിച്ചതാണ്.
ഇതേസമയം ബാള്‍സാള്‍ കോമണിലെ ബ്ലസ്ഡ് റോബര്‍ട്ട് ഗ്രിസോര്‍ഡ് ചര്‍ച്ചില്‍ 24മണിക്കൂറും ആരംഭിച്ചിരിക്കുന്ന നിത്യാരാധനയില്‍ സംബന്ധിച്ചതുവഴി പ്രകടമായ അനുഭവങ്ങളാണ് വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സാധ്യമാകുന്നത്. നിത്യാരാധന തുടങ്ങിയ ദിവസം മുതല്‍ അനേകരാണ് നിത്യാരാധനയില്‍ സംബന്ധിച്ച് ദൈവസ്‌നേഹത്തിന്റെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങുന്നത്. സ്‌കൂള്‍ കുട്ടികളും യുവജനങ്ങളും അവധിക്കാലത്ത് നിത്യാരാധനയുടെ അടുത്ത് തപസ്സ് ചെയ്യുന്നത് അത്ഭുതത്തോടെയാണ് മാതാപിതാക്കളും ഇംഗ്ലീഷ് ജനതയും വീക്ഷിക്കുന്നത്.
കണ്‍വെന്‍ഷന്‍ ദിവസം 2013 മെയ് 24 മുതല്‍ ജൂണ്‍ 2 വരെ നടത്തപ്പെടുന്ന താമസിച്ചുള്ള ദശദിനധ്യാനത്തിന് പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ സൗകര്യമുണ്ടായിരിക്കും.
കണ്‍വെന്‍ഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്, സെഹിയോന്‍ യുകെ എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല