മാള്‍വെണ്‍ഹില്‍സ്: യുകെ ദര്‍ശിക്കുന്നതില്‍ ഏറ്റവും വലിയ കാത്തലിക് ബൈബിള്‍ കണ്‍വെന്‍ഷന് ഇനി പത്ത് നാള്‍ മാത്രം. ഈ മാസം പതിനൊന്നിന് മാള്‍വെണ്‍ഹില്‍സിലെ ത്രീ കൌണ്ടി ഷോ ഗ്രൗണ്ടില്‍ പ്രധാന ഹാളില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ അയ്യായിരത്തില്‍ പരം വിശ്വാസികള്‍ സംബന്ധിക്കുമെന്ന് കരുതുന്നു.
ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ട്ടറുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലാണ് മുഖ്യ വചന പ്രഘോഷകന്‍. രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലൂടെ യുകെയിലെങ്ങും ആത്മീയ സ്പന്ദനത്തിന് തിരി കൊളുത്തിയ ഫാ.സോജി ഓലിക്കല്‍, വിടുതല്‍ ശ്രുശ്രൂഷകള്‍ക്ക് യുകെയില്‍ അറിയപ്പെടുന്ന ഫാ.ജോമോന്‍ തൊമ്മാന എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കും.
രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ച് വരെ നടത്തപ്പെടുന്ന മഹാ കണ്‍വെന്‍ഷനായ യഹോവായിരേ നടത്തപെടുന്ന ത്രീ കൌണ്ടി ഷോ ഗ്രൌണ്ടിലെക്കുള്ള പ്രവേശനം ബ്രൌന്‍ ഗേറ്റ് വഴിയാണ്.യഹോവായിരേ കണ്‍വെന്‍ഷന് മുന്നോടിയായുള്ള മധ്യസ്ഥ പ്രാര്‍ത്ഥനകളും ഉപവാസ പ്രാര്‍ത്ഥനകളും അഖണ്ഡ ജപമാലകളും യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ് – 07414747573
ഷിബു – 07737172449
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല