<
മാള്‍വെണ്‍:മാള്‍വെണ് മലനിരകള്‍ ഇന്ന് ദൈവവിളികളാല്‍ മുഖരിതമാകും. കണ്‍വെണ്‍ഷനുകളുടെ കണ്‍വെണ്‍ഷന്‍ എന്ന് വിശേഷിപ്പിക്കാവുന്ന “യഹോവായിരെ” കണ്‍വെണ്‍ഷന്‍ ഇന്ന് രാവിലെ എട്ടിന് ത്രീ കൌണ്ടി ഷോ ഗ്രൗണ്ടിലെ “വേ”ഹാളില്‍ ആരംഭിക്കും. പരിശുദ്ധാത്മാവിന്റെ വിവിധ കൃപാഭിഷേകത്താല്‍ ജ്വലിക്കുന്ന അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ:സേവ്യര്‍ഖാന്‍ വട്ടായിലാണ് ധ്യാനം നയിക്കുന്നത്.
ധ്യാനവേദിയുടെ മുന്‍നിരയില്‍ തന്നെ സ്ഥാനമുറപ്പിക്കാന്‍ പല കുടുംബങ്ങളും ഇന്നലെ തന്നെ കണ്‍വെണ്‍ഷന്‍ സെന്ററിനു സമീപത്തുള്ള പരിചയക്കാരുടെയും ബന്ധുക്കളുടെയും ഭവനങ്ങളില്‍ താമസമുറപ്പിച്ചു. ചില വ്യക്തികള്‍ കണ്‍വെണ്‍ഷന്‍ സെന്ററിനു സമീപത്തുള്ള ട്രാവല്‍ ലോഡ്ജിലും പ്രീമിയര്‍ ഇന്‍-ലും മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്.
വിദൂരത്തു നിന്നും വലിയ ബസുകളില്‍ വരുന്നവര്‍ പുലര്‍ച്ചെ രണ്ടു മണിക്ക് യാത്ര ആരംഭിക്കുന്നവരുണ്ട്. നൂറില്‍ താഴെ വിശ്വാസികളാല്‍ തുടക്കമിട്ട രണ്ടാം ശനിയാഴ്ച കണ്‍വെണ്‍ഷനില്‍ നിലവില്‍ കുട്ടികളടക്കം നാലായിരത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്നുണ്ട്. രണ്ടാം ശനിയാഴ്ച കണ്‍വെണ്‍ഷനില്‍ ആദ്യമായി വചനപ്രഘോഷണം നടത്തുവാന്‍ എത്തുന്ന ഫാ:സേവ്യര്‍ഖാന്റെ വചനശുശ്രൂഷയില്‍ കുട്ടികളുടെ ശുശ്രൂഷ, സാക്ഷ്യശുശ്രൂഷ, ഗാനശുശ്രൂഷ,ദിവ്യകാരുണ്യആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
കണ്‍വെന്‍ഷന്‍ ഹാളിലേക്കുള്ള പ്രവേശനം ബ്രൌണ്‍ ഗെയ്റ്റ് വഴി മാത്രമാണ്. ത്രീ കൌണ്ടി ഷോ ഗ്രൌണ്ട് അടുക്കാറാകുമ്പോള്‍ മഞ്ഞ നിറത്തിലുള്ള സൈന്‍ ബോര്‍ഡില്‍ ബ്രൌണ്‍ ഗെയ്റ്റ് എന്ന സൂചിപ്പിച്ചത് കാണാം. ഇതനുസരിച്ചാണ് വാഹനങ്ങള്‍ വരേണ്ടത്. മറ്റു വാഹനങ്ങള്‍ക്ക് അസൌകര്യം ഉണ്ടാക്കാത്ത വിധം വേണം സ്വന്തം വാഹനം പാര്‍ക്ക് ചെയ്യേണ്ടതെന്ന് ഭാരാവഹികള്‍ അഭ്യര്‍ഥിച്ചു.
കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഹാറ്റും ഗ്ലൗസും അണിയിക്കുന്നത് ഉചിതമായിരിക്കും. ഹല്ലേലൂയ ഗീതങ്ങളാലും ആരാധനാ സ്തോത്രങ്ങളാലും മാള്‍വെന്‍ മലനിരകളില്‍ ദൈവ വിളികള്‍ ഉയരുമ്പോള്‍ പ്രവാസി മലയാളി സമോഹം രചിക്കുന്ന ചരിത്ര മണിക്കൂറുകള്‍ ഇന്ന് മാല്‍വെനില്‍ പിറക്കും
അഗ്നിയിലും ശക്തിയിലും വിശുദ്ധിയിലും അഭിഷേകം ഓരോ വ്യക്തികളിലും നിറയുന്ന വിശ്വാസത്തില്‍ എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്ന ഫാ.സോജി ഓലിക്കലിനും ഒപ്പം പ്രവര്‍ത്തിക്കുന്ന ഫാ.ജോമോന്‍ തൊമ്മാനയ്ക്കും പൂര്‍ണ പ്രാര്‍ഥനാ പിന്തുണയുമായി നിരവധി ടീമംഗങ്ങളും യേശുവിന്റെ തിരു രക്തത്താല്‍ തലമുറകള്‍ക്ക് വകാഷപ്പെട്ട യേശുവുമായുള്ള ആത്മ ബന്ധത്തെ പരിപോഷിപ്പിക്കുവാന്‍ പോകുന്ന ധ്യാനത്തിനായി നിരന്തര പ്രാര്‍ഥനയില്‍ ആണ്.
വിലാസം: Way Hall (broun gate entrance), Three Count Show Ground, Malvern, WR13 6NW
കണ്‍വെണ്‍ഷന് പോകാന്‍ സാധിക്കാത്തവര്‍ക്ക് ഇന്റെര്‍നെറ്റിലൂടെ തത്സമയം കാണാം
കണ്‍വന്‍ഷനില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇന്റര്‍നെറ്റില്‍ തത്സമയം കാണാം.www.livestream.com/sehionuk എന്ന വെബ്സൈറ്റില്‍ തല്‍സമയ സംപ്രേക്ഷണം ഒരുക്കിയിട്ടുണ്ട്.ഇതിനു പുറമേ കണ്‍വന്‍ഷന്‍ സെന്ററിനു പുറത്തു വിവിധ സ്ഥലങ്ങളില്‍ ബിഗ് സ്ക്രീനുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല