സ്വന്തം ലേഖകന്‍: യെ ദില്‍ ഹൈ മുഷ്‌കില്‍ ചിത്രത്തിലെ പാക് താര സാന്നിധ്യം, പോലീസ് സംരക്ഷണത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍. പാകിസ്താന്‍ താരം ഫവദ് ഖാന്‍ അഭിനയിച്ചതിന്റെ പേരില്‍ വിലക്ക് നേരിടുന്ന ബോളിവുഡ് ചിത്രം യെ ദില്‍ ഹൈ മുഷ്‌കില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍. മുകേഷ് ഭട്ടും സിദ്ധാര്‍ത്ഥ റോയ് കപൂറും മുംബൈ പോലീസ് കമ്മീഷണറുടെ സഹായം തേടി.
കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രം ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ദീപാവലിക്ക് പുറത്തിറങ്ങാനിരുന്ന യെ ദില്‍ ഹൈ മുഷ്‌കില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന പ്രഖ്യാപിച്ചിരുന്നു. ഇതോടെ ചില തീയേറ്ററുകള്‍ പ്രദര്‍ശനത്തില്‍ നിന്ന് പിന്മാറിയിരുന്നു.
ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പോലീസ് കമ്മീഷണര്‍ ഡി.ഡി പദ്‌സല്‍ഗികര്‍ അറിയിച്ചു. രണ്‍വീര്‍ കപൂര്‍, ഐശ്വര്യ റായ്, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ക്കൊപ്പം പാക് താരമായ ഫവദ് ഖാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം തന്നെ തരംഗമായിട്ടുണ്ട്. ചിത്രത്തിന്റെ ട്രയിലര്‍ കാണാം…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല