സ്വന്തം ലേഖകന്‍: യമന്‍ ആക്രമണം, സൗദിക്കു നല്‍കുന്ന ആയുധങ്ങളുടെ എണ്ണം വെട്ടിക്കുറക്കുമെന്ന് യുഎസ്. യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തില്‍ സിവിലിയന്മാര്‍ വ്യാപകമായി കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ സൗദി അറേബ്യക്കു നല്‍കിവന്ന ആയുധങ്ങള്‍ വെട്ടിക്കുറച്ചതായി യു.എസ് വ്യക്തമാക്കി.
അത്യാധുനിക ആയുധങ്ങള്‍ ഭാവിയില്‍ നല്‍കില്‌ളെന്നും പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആശങ്കപ്പെടുത്തുംവിധമാണ് യമനിലെ നിലക്കാത്ത വ്യോമാക്രമണം. ഒക്ടോബറില്‍ നടന്ന ആക്രമണത്തില്‍ 140 ആളുകള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനുപിന്നില്‍ സഖ്യസേനയാണെന്ന് ആരോപണമുണ്ടായിരുന്നു.
തുടര്‍ന്ന് യു.എസ് സുരക്ഷാസഹകരണം ബ്‌ളാങ്ക് ചെക്കല്‌ളെന്ന് വൈറ്റ്ഹൗസ് സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് നെദ് പ്രൈസ് സൗദിക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അതേസമയം, സുരക്ഷാരംഗത്ത് സൗദിക്കു നല്‍കുന്ന സഹകരണം തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല