1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2018

സ്വന്തം ലേഖകന്‍: യെമനില്‍ ബസിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം; തെറ്റ് സമ്മതിച്ച് സൗദി സഖ്യം. വടക്കന്‍ സദാപ്രവിശ്യയില്‍ ഓഗസ്റ്റ് 9ന് സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ നാല്‍പ്പതിലേറെ കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് ഖേദപ്രകടനവുമായി സൗദി രംഗത്തെത്തിയത്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ യെമെന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും സൗദി വ്യക്തമാക്കി.

ആക്രമണം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സൗദി സഖ്യം വ്യക്തമാക്കി. ഹൂതി വിമതരുടെ നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമായിരുന്നു അത്. ഇവര്‍ സദാ പ്രവിശ്യയിലൂടെ ബസില്‍ യാത്രചെയ്യുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബസിനെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയത്. എന്നാല്‍, വ്യോമാക്രമണം നടത്തിയ പ്രദേശം തെരഞ്ഞെടുത്തതില്‍ പിഴവുണ്ടായി.

ഇതാണ് കുട്ടികളുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെടാന്‍ കാരണമായതെന്നും സാധാരണക്കാരെ മനഃപൂര്‍വം ലക്ഷ്യമിട്ടിട്ടില്ലെന്നും സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ.യിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ സൗദി സഖ്യത്തിന്റെ സംയുക്ത നിരീക്ഷണസംഘം (ജെ.ഐ.എ.ടി.) മേധാവി ലെഫ്. കേണല്‍ മന്‍സൂര്‍ അല്‍ മന്‍സൂര്‍ പറഞ്ഞു. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സൗദി അധികൃതര്‍ അറിയിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.