1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2015

സ്വന്തം ലേഖകന്‍: യെമനിലെ ഹൂതി വിമതര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ, പ്രത്യേക ഭീകര വിരുദ്ധ സേനയെ ഇറക്കാന്‍ തീരുമാനം. യെമന്റെ താത്ക്കാലിക തലസ്ഥാനമായ ഏദനിലാകും സൗദി ഭീകര വിരുദ്ധ സേന കരയുദ്ധം തുടങ്ങുകയെന്നാണ് സൗദി മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. ഏദനിലെ ഭീകര കേന്ദ്രങ്ങള്‍ തുടച്ചുനീക്കുകയാണ് ഭീകര വിരുദ്ധ സേനയെ വിന്യസിക്കുന്നതിന്റെ പ്രധാന ഉദ്ദേശം.

നേരത്തെ ഏദനിലെ ഗവര്‍ണര്‍ ജാഫര്‍ മുഹമ്മദ് സാദിനെ വിമതര്‍ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തെ വിന്യസിയ്ക്കാനുള്ള സൗദിയുടെ തീരുമാനം വരുന്നത്. എന്നാല്‍ രണ്ട് സംഭവവും തമ്മില്‍ കൂട്ടിക്കലര്‍ത്തേണ്ടെന്നും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ സൈന്യത്തെ വിന്യസിയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നെന്നുമാണ് അധികൃതരുടെ നിലപാട്.

ദിവസങ്ങള്‍ക്കുള്ളില്‍ ഏദനില്‍ സൈന്യത്തെ വിന്യസിയ്ക്കുമെന്നാണ് സൂചന
സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യവും ഹൂത്തി വിമതരും തമ്മില്‍ ശക്തമായ പോരാട്ടമാണ് യെമനില്‍ നടക്കുന്നത്. എന്നാല്‍ വിമതര്‍ക്കുമേല്‍ ഇതുവരെ സൈനിക നീക്കങ്ങള്‍ സൈനികമായ മേല്‍ക്കൈ നേടാന്‍ അറബ് സഖ്യത്തിന് കഴിഞ്ഞിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.