സ്വന്തം ലേഖകന്‍: യെമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷം, പിടിച്ചെടുത്ത സ്‌കൂളുകളെല്ലാം ആയുധപ്പുരകളാക്കി മാറ്റി വിമതര്‍. ഇതോടെ യെമനിലെ കുട്ടികളുടെ വിദ്യാഭ്യാസ മോഹങ്ങളെല്ലാം തല്‍ക്കാലത്തേക്ക് അസ്തമിച്ച മട്ടാണ്. സംഘര്‍ഷം തുടരുന്ന യെമനില്‍ വിമതര്‍ പിടിച്ചെടുത്ത നിരവധി സ്‌കൂളുകള്‍ ആയുധപ്പുരകളാക്കി മാറ്റിയതായി യെമന്‍ വിദ്യാഭ്യാസ വകുപ്പാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഇത് വിദ്യാഭ്യാസത്തെ താറുമാറാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷം ആരംഭിച്ച് ഇതുവരെ ആയിരത്തോളം സ്‌കൂളുകള്‍ ഭീകര സംഘടനകള്‍ പിടിച്ചെടുത്തുവെന്ന് യെമന്‍ വിദ്യാഭ്യാസ് വകുപ്പ് അറിയിച്ചു.
ഇരുന്നൂറോളം സ്‌കൂളുകള്‍ പൂര്‍ണമായും തകര്‍ത്തു. ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ചില സ്‌കൂളുകളില്‍ ഒന്നിലധികം തവണ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സ്‌കൂളുകളെ ആയുധങ്ങളും മറ്റും സൂക്ഷിച്ചു വയ്ക്കാനുള്ള കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് വിമതര്‍.
ഇത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനും ജീവനും ഭീഷണിയായി മാറിയിരിക്കുകയാണ്. സനാ ഹോദേയ്ദ് ഹജ്ജാ മേഖലകളില്‍ മാത്രം ഏഴായിരത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമായെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണഇലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 34 ശതമാനത്തോളം കുട്ടികളുടെ വിദ്യാഭ്യാസത്തെ യുദ്ധം ബാധിച്ചിട്ടുണ്ടെന്നാണ് യുണിസെഫിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല