യെമനില്‍ നിന്ന് വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. ഇന്ന് ജിബൂത്തിയിലെത്തിച്ച എല്ലാവരും രാത്രിയോടെ നാട്ടിലെത്തും. നാല് വിമാനങ്ങളിലായി 750 പേര്‍ വൈകിട്ട് നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇതില്‍ 400 പേര്‍ മലയാളികളാണ്. മലയാളികളെ കൊച്ചിയില്‍ ഇറക്കിയ ശേഷം വിമാനങ്ങള്‍ മുംബൈയിലേക്ക് പോകും.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കരുതെന്നും ഇനിയും മിച്ചമുള്ള മലയാളികളെയും തിരിച്ചെത്തിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ല.
യെമനില്‍നിന്നുള്ള രക്ഷാ പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് മടങ്ങി. രക്ഷാപ്രവര്‍ത്തനത്തിന് ഏകോപനം നല്‍കി കൊണ്ടിരുന്ന കേന്ദ്രമന്ത്രി വികെ സിംഗ് ഇന്ന് രാത്രി നാട്ടിലേക്ക് മടങ്ങും.
ഇനിയും യെമനില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുണ്ട്. ഇവരിനി എങ്ങനെ തിരികെ എത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. സനാ വിമാനത്താവളത്തില്‍ എത്തിയവരെയെല്ലാം നാട്ടിലേക്കുള്ള വിമാനത്തിലും കപ്പലിലുമായി കയറ്റി അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല