സ്വന്തം ലേഖകന്‍: യമനില്‍ സര്‍ക്കാര്‍ സേനക്ക് മുന്നേറ്റം, സുപ്രധാന സൈനിക കേന്ദ്രം പിടിച്ചു. സഖ്യസേന സുപ്രധാന സൈനിക കേന്ദ്രമാണ് ഹൂതി വിമതരില്‍ നിന്നും പിടിച്ചെടുത്തത്. ദക്ഷിണ യമനിലെ ലഹേജ് പ്രവിശ്യയിലെ അല്അതനദ് സൈനിക താവളത്തിന്റെ നിയന്ത്രണമാണ് സൈന്യം തിരിച്ചു പിടിച്ചത്.
യമന്രെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കിയിരുന്ന ഹൂതി വിമതര്‍ക്ക് കനത്ത തിരിച്ചടി നല്‍കിയാണ് സര്‍ക്കാര്‍ അനുകൂല സഖ്യസേന സൈനികേന്ദ്രം പിടിച്ചെടുത്തത്. ദക്ഷിണ യമനിലെ ലഹേജ് പ്രവിശ്യയിലെ തന്ത്ര പ്രധാനമായ അല്അിനദ് സൈനികതാവളമാണിത്.
ദക്ഷിണ തുറമുഖ നഗരം ഏദന്‍ ഹൂതികളില്‍ നിന്നും പിടിച്ചെടുത്തതിന് ശേഷം യമന്‍ സഖ്യ സേന നേടുന്ന മികച്ച മുന്നേറ്റമാണിത്. അറബ് രാഷ്ട്രങ്ങളില്‍ നിന്നും ആയുധങ്ങളത്തെിയതാണ് സഖ്യസേനക്ക് ശക്തി നല്‍കിയത്. സൈനികത്താവളത്തിനായുള്ള പോരാട്ടത്തില്‍ ഏകദേശം 50 പേര്‍ കൊല്ലപ്പെട്ടു.
അതേസമയം, താവളം പിടിച്ചെടുത്തത് ഹൂതികള്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, സൈനികതാവളത്തില്‍ സഖ്യസേനയുടെ ആക്രമണം നടക്കുന്നതായി ഹൂതികളുടെ വാര്‍ത്ത ഏജന്‍സി സബാ അറിയിച്ചു. യമനിലെ തെക്കന്‍ പ്രവിശ്യ തിരിച്ചുപിടിക്കാന്‍ അല്‍ നദ് സൈനികത്താവളം സഹായിക്കുമെന്നാണ് സഖ്യ സേനയുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല