സ്വന്തം ലേഖകന്‍: യെമനിലെ തുറമുഖ നഗരമായ ഏഡന്‍ വിമതര്‍ പിടിച്ചു; പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കുടുങ്ങി യെമന്‍ സര്‍ക്കാര്‍. രണ്ടു ദിവസത്തെ പോരാട്ടത്തിനൊടുവിലാണ് ദക്ഷിണ യെമനില്‍ വിഘടനവാദികളായ വിമതര്‍ തുറമുഖനഗരമായ ഏഡന്റെ നിയന്ത്രണം പിടിച്ചത്.
ഇതോടെ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിന്റെ നിയന്ത്രണം പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ മാത്രമായി പരിമിതപ്പെട്ടു. സൗദി അറേബ്യയില്‍ കഴിയുന്ന പ്രസിഡന്റ് മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാര്‍ ഏഡനില്നിന്നാണു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.
ദക്ഷിണ യെമന്‍ എന്ന പഴയ സ്വതന്ത്ര ഭരണപ്രദേശത്തിനുവേണ്ടി പോരാടുന്ന വിഘടനവാദികള്‍ക്കു യുഎഇയുടെ പിന്തുണയാണുള്ളത്. തലസ്ഥാനമായ സന ഉള്‍പ്പെടുന്ന വടക്കന്‍ യെമന്‍ നേരത്തേതന്നെ ഇറാന് പിന്തുണയുള്ള ഹൂതി നിയന്ത്രണത്തിലാണ്. സൗദിയും യുഎഇയും സഖ്യമായാണു ഹൂതികള്‍ക്കെതിരെ പൊരുതിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല