സ്വന്തം ലേഖകൻ: യേശുദാസും എസ് പി ബാലസുബ്രമണ്യവും ഒന്നിച്ചു വേദിയിൽ പ്രത്യക്ഷപ്പെടുന്ന അവസരങ്ങൾ അപൂർവമാണ്. ഇരുവർക്കുമൊപ്പം വേദി പങ്കിട്ട് ഇരുവരുടെയും മക്കളും എത്തിയ പിന്നെ ഗായിക ചിത്രയും എത്തുന്ന കാഴ്ചയ്ക്കാണ് സിംഗപ്പൂർ സാക്ഷ്യം വഹിച്ചത്.
അടുത്തിടെ സംഘടിപ്പിച്ച ‘വോയ്‌സ് ഓഫ് ലിഗന്റ്‌സ്’ എന്ന സംഗീത പരിപാടിയിലായിരുന്നു ഈ അപൂര്‍വ സംഗമം. ആദ്യം മക്കള്‍ ഒന്നിച്ച് പാടാനാരംഭിച്ചു. ദളപതി എന്ന ചിത്രത്തിലെ കാട്ടുകുയിലെ എന്ന ഗാനമാണ് ആലപിച്ചത്. പാട്ടു കുറച്ചു പിന്നിട്ടപ്പോള്‍ അവരെ നിരീക്ഷിക്കാന്‍ നടന്നെത്തി അച്ഛന്‍മാര്‍.
അങ്ങനെ തികച്ചും നാടകീയമായിട്ടായിരുന്നു യേശുദാസും എസ് പി ബിയും വേദിയിലേക്ക് കയറിവന്നത്. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ സസ്‌പെന്‍സ് പൊളിച്ച് ഗായിക ചിത്രയും എത്തി. നാലുപേരും ഒന്നിച്ച് പാടുന്നത് കണ്‍മുന്നില്‍ കണ്ട അമ്പരപ്പില്‍ ആരാധകരില്‍ നിന്നും ആര്‍പ്പുവിളികളും കരഘോഷവും ഉയര്‍ന്നു കേള്‍ക്കാമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല