സ്വന്തം ലേഖകന്‍: ഗായകന്‍ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെന്ന് ബിജെപി എംപി സുബ്രമണ്യം സ്വാമിയുടെ ട്വീറ്റ്, ഇല്ലെന്ന് പ്രഭാ യേശുദാസ്. ” എല്ലാ വിരാട് ഹിന്ദുക്കളുടെയും ശ്രദ്ധക്ക്. ഗായകന്‍ യേശുദാസ് ഹിന്ദുമതത്തിലേക്ക് മാറിയെന്ന ട്വിറ്റര്‍ വാര്‍ത്ത ശരിയാണെങ്കില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അഭിമാനിക്കാവുന്നതാണ്” എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.
സ്വാമിയുടെ ട്വീറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാവുകയും വാര്‍ത്ത മറ്റു സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് യേശുദാസിന്റെ കുടുംബം പ്രതികരിച്ചു. എല്ലാ വര്‍ഷവും യേശുദാസിന്റെ പിറന്നാള്‍ ദിനത്തില്‍ മൂകാംബിക ദര്‍ശനം പതിവാണ്. മൂകാംബിക ദര്‍ശനത്തിന്റെ ചിത്രങ്ങളാണ് തെറ്റായ വാര്‍ത്തയോടൊപ്പം പ്രചരിച്ചത്.
മതം മാറിയെന്ന വാര്‍ത്ത തെറ്റാണെന്നും യേശുദാസിന്റെ ഭാര്യ പ്രഭ യേശുദാസ് ഒരു ചാനലിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ നേരത്തെയും യേശുദാസിനെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ യേശുദാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല