1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2011

സക്കറിയ പുത്തന്‍കളം

കിത്തലി: യോര്‍ക്ക്ഷെയര്‍ ക്ലാനായ കാത്തലിക് അസോസിയേഷന്റെ മൂന്നാമത് വാര്‍ഷികാഘോഷങ്ങളും അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

കീത്തലിലെ സട്ടണ്‍ വില്ലേജ് ഹാളില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ ജോബി പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ: സജി തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജോസ് പരപ്പനാട്ടിന്റെ നേതൃത്വത്തില്‍ താഴെ പറയുന്നവരെ ഐക്യകണ്ടേന തിരഞ്ഞെടുത്തു.

പ്രസിഡണ്ട്: ജെയിംസ് വല്ലാട്ടുതടത്തില്‍ (യോര്‍ക്ക്)
വൈസ് പ്രസിഡണ്ട്: ജിസി എടാട്ട് (ഹാരോഗെയ്റ്റ്)
ജന. സെക്രട്ടറി: സഖറിയ പുത്തന്‍കുളം (ബ്രാഡ്ഫോര്‍ഡ്)
ജോ.സെക്രട്ടറി : റബി കുളക്കാട്ട് (കാസിന്‍ഫോര്‍ഡ്)
ട്രഷറര്‍: റിജു ആലപ്പാട്ട് (സൌത്തന്പട്ടന്‍)
ജോ.ട്രഷറര്‍: സോണി മഠത്തില്‍പറമ്പില്‍ (കീത്താലി)
നാഷണല്‍ കൌണ്‍സിലര്‍: സ്റ്റെനി ചവരാട്ട് (വെയ്ക്ക്ഫീല്‍ഡ്)
സീനിയര്‍ അഡവൈസര്സ്: ജോസ് പരപ്പനാട്ട്
ജോബി പുളിക്കല്‍
കെ.സി.വൈ.എല്‍ ഡയറക്ട്ടര്‍സ്: റോബിന്‍ കുന്നംപുരത്ത്
ആനി മന്ശ്രായില്‍
ഫാ: സജി തോട്ടത്തിന്റെ മുന്‍പാകെ സത്യാ പ്രതിജ്ഞ ചെയ്തു നവ സാരഥികള്‍ അധികാരമേറ്റു. യു.കെ.കെ.സി.എ ജോ.ട്രഷറര്‍ ജോസ് പരപ്പനാട്ട് നന്ദിയും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.