സ്വന്തം ലേഖകന്‍: സ്‌കൂളുകളില്‍ യോഗ പഠിപ്പിക്കുന്നത് ഹിന്ദു മത പ്രചരണമായി കാണാനാകാത്തതിനാല്‍ അത് സ്‌കൂളില്‍ പഠിപ്പിക്കാമെന്ന് അമേരിക്കന്‍ കോടതി. യോഗാഭ്യാസം വിദ്യാര്‍ഥികളുടേയും മാതാപിതാക്കളുടേയും മത സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായി കാണുന്നില്ലെന്നും കാലിഫോര്‍ണിയയിലെ അപ്പീല്‍ കോടതി വ്യക്തമാക്കി.
സാന്‍ഡിയാഗോയിലെ എന്‍സിനാറ്റി സ്‌കൂള്‍ ഡിസ്റ്റ്രിക്ടില്‍ യോഗാഭ്യാസം നിര്‍ബന്ധമാക്കിയതിനെതിരെ ഒരു വിദ്യാര്‍ഥിയുടെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു കോടതിയുടെ നിരീക്ഷണം. ജിം ക്ലാസുകള്‍ക്ക് പകരമാണ് അധികൃതര്‍ യോഗ ക്ലാസുകള്‍ നിര്‍ബന്ധമാക്കിയത്.
യോഗ ചിലയിടത്തെല്ലാം മതപരമാണെങ്കിലും എന്‍സിനാറ്റി സ്‌കൂള്‍ ഡിസ്ട്രിക്ടില്‍ പരിശീലിപ്പിക്കുന്ന യോഗാ സിലബസ് മതപരമോ ആത്മീയമോ അല്ലെന്നും കോടതി നിരീക്ഷിച്ചു. യോഗ ഹിന്ദു മതപ്രചാരണം ലക്ഷ്യം വച്ചാണെന്നും അത് ക്രിസ്ത്യന്‍ വിശ്വാസത്തെ തടയുമെന്നും ആയിരുന്നു ഹര്‍ജി.
എന്നാല്‍ സൂര്യ ഭഗവാനെ നോക്കി കുനിയുകയും നിവരികയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന തീര്‍ത്തും മതപരമായ ആചാരം കഴിഞ്ഞ 50 വര്‍ഷത്തിനിടെ മറ്റൊരു കോടതിയും അനുവദിച്ചിട്ടില്ലെന്ന് വാദിഭാഗം വക്കീല്‍ പ്രതികരിച്ചു.
കുട്ടികളുടെ കായിക ബലവും, മെയ്‌വഴക്കവും, മാനസിക സന്തുലനവും വര്‍ദ്ധിപ്പിക്കാനാണ് യോഗ പരിശീലനം ഏര്‍പ്പെടുത്തിയത് എന്നാണ് സ്‌കൂള്‍ അഭിഭാധകരുടെ വാദം. സൂര്യനെ ആരാധിക്കുന്നതു പോലുള്ള മതപരമായ ആചാരങ്ങള്‍ ഒന്നും തന്നെ സ്‌കൂളില്‍ പിന്തുടരുന്നില്ല.
അമേരിക്കന്‍ സ്‌കൂളുകളില്‍ നേരത്തെ തന്നെ യോഗാ പരിശീലനം പതിവാണെങ്കിലും ആദ്യമായാണ് ഒരു സ്‌കൂള്‍ ഡിസ്ട്രിക്ട് എല്ലാ സ്‌കൂളുകളിലും പരിശീലനം നടപ്പിലാക്കുന്നത്. ഇതിനായി ഓരോ സ്‌കൂളിലും യോഗാ പരിശീലകരേയും നിയമിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല