വാര്‍ദ്ധക്യത്തെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ യോഗ നല്ലതാണ്. ശരീര സൌന്ദര്യവും ഇതിലൂടെ കാത്തു സൂക്ഷിക്കാകും. എന്നാല്‍ യോഗ മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല, മൃഗങ്ങള്‍ക്ക് കൂടിയുള്ളതാണെന്ന് തെളിയിക്കുകയാണ് ലെവിസ് എന്ന 17 വയസുള്ള കുതിര. കുതിരയുടെ ഉടമസ്ഥ ലിന്‍ഡ ഗോണ്ടിയാണ് ഈ കുതിരയുടെ യോഗ പരീശീലക.
ലിന്‍ഡ യോഗ ചെയ്യുന്നത് നിരന്തരം കാണുന്നതാണ് ലെവിസിനെയും ഈ വഴിയിലേക്ക് എത്തിച്ചത്. ലിന്‍ഡയെ കണ്ട് അതേ രീതിയില്‍ കുതിരയും യോഗ ചെയ്യാന്‍ തുടങ്ങിയതോടെ ലെവിസിനെയും യോഗ പഠിപ്പിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. തലയും, മൂക്കും തറയില്‍ മുട്ടിച്ച് പിന്‍ഭാഗം ഉയര്‍ത്തിയുള്ള സങ്കീര്‍ണമായ യോഗാസനങ്ങളും ലെവിസ് അനായാസം ചെയ്യും.
മൃഗങ്ങള്‍ക്കൊപ്പം യോഗ ചെയ്യുന്നത് അവയുമായി കൂടുതല്‍ അടുക്കുന്നതിന് സഹായകരമാണെന്നും ലിന്‍ഡ പറയുന്നു. കടുത്ത നടുവദേനയുണ്ടായിരുന്ന ലിന്‍ഡ ധാരാളം മരുന്നുകള്‍ കഴിച്ചെങ്കിലും ഭേദമായിരുന്നില്ല. എന്നാല്‍ യോഗ അഭ്യസിക്കാന്‍ തുടങ്ങിയതോടെ നടുവേദനയ്ക്ക് ശമനമുണ്ടായി തുടങ്ങി. ലെവിസ് യോഗ ചെയ്യുന്നതിലൂടെ അവന്റെ എല്ലുകള്‍ കൂടുതല്‍ ഉറപ്പുള്ളതായി. ഇത് മത്സരങ്ങളിലും മറ്റും ലെവിസിനെ ഒന്നാം നിരക്കാരനാക്കുന്നുവെന്നും ലിന്‍ഡ സാക്ഷ്യപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല