റോമന്‍ കത്തോലിക്ക സഭയില്‍ ഉത്തരവുകളിടുന്ന വ്യക്തികളാണ് എക്‌സോര്‍സിസ്റ്റുകള്‍. ഇത്തരത്തില്‍ ഏഴായിരത്തിലധികം ഉത്തരവുകള്‍ പ്രഖ്യാപിച്ച വ്യക്തിയാണ് വത്തിക്കാനിലെ ഇപ്പോഴത്തെ മുതിര്‍ന്ന എക്‌സോര്‍സിസ്റ്റ് ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് ഇദ്ദേഹത്തെ ചീഫ് എക്‌സോര്‍സിസ്റ്റായി നിയമിച്ചത്. ഈ പദവിയില്‍ ഇരുപത്തിയഞ്ച് വര്‍ഷമായി അദ്ദേഹം സേവനമനുഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഇന്നലെ നടന്ന ഒരു സമ്മേളനത്തിലെ അദ്ദേഹത്തിന്റെ പ്രസംഗം എല്ലാ പ്രതിനിധികളെയും അമ്പരപ്പിച്ചിരിക്കുകയാണ്. തനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ചില കാര്യങ്ങളാണ് അദ്ദേഹം ഇന്നലെ വെളിപ്പെടുത്തിയത്. അതില്‍ പ്രധാനം യോഗയും ഹാരിപോര്‍ട്ടര്‍ നോവലുമാണ്.
യോഗ ചെയ്യുന്നത് സാത്താന്റെ കര്‍മ്മമാണെന്ന് പറഞ്ഞ അദ്ദേഹം ഹാരിപോര്‍ട്ടര്‍ വായിക്കുന്നത് സാത്താനെ അറിയുന്നതിനു തുല്യവുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവ രണ്ടും നിരുപദ്രവകാരികളാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ഇവ മാജികും സാത്താനിലേക്കുള്ള വഴിയുമാണെന്നാണ് പൊതുവെ വായാടിയായ ഫാദര്‍ അമോര്‍ത്തിന്റെ കണ്ടെത്തല്‍. മനസിനെയും ശരീരത്തിനെയും വികസിപ്പിക്കാന്‍ എല്ലാവരും യോഗ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ഹിന്ദുത്വത്തിലേക്കുള്ള വഴിയായതാണ് അമോര്‍ത്തിന് യോഗയോട് അപ്രിയമുണ്ടാകാന്‍ കാരണം. പുനര്‍ജന്മത്തിന്റെ അപട വിശ്വാസങ്ങളാണ് ഇത്തരം മതങ്ങളുടെ അടിസ്ഥാനമെന്നും അദ്ദേഹം ആരോപിക്കുന്നു. ടെര്‍ണിയിലെ അംബ്രിയ ചലച്ചിത്രോത്സവത്തില്‍ നടന്ന ചര്‍ച്ചയില്‍ ജനങ്ങളും മതവും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാരിപോര്‍ട്ടര്‍ കുട്ടികള്‍ക്കുള്ള പുസ്തകമാണെങ്കിലും അത് മാജിക്കിനെക്കുറിച്ചാണ് പറയുന്നതെന്നും മാജികിനെ ന്യായീകരിക്കുന്നത് സാത്താനിലേക്കുള്ള വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല ഫാദര്‍ അമോത്ത് വിവാദ പ്രസ്താവനകളുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം ബാലലൈംഗിക പീഡന വിവാദമുണ്ടായപ്പോള്‍ വത്തിക്കാനില്‍ സാത്താന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. 2006ല്‍ നടത്തിയ മറ്റൊരു പ്രസംഗത്തില്‍ നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്‌ലറും റഷ്യന്‍ സ്വെഛാധിപതി ജോസഫ് സ്റ്റാലിനും സാത്താന്റെ പിടിയിലായിരുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഹാരിപോര്‍ട്ടര്‍ കുട്ടികളെ ദുര്‍മന്ത്രവാദത്തിലേക്ക് അടുപ്പിക്കുമെന്ന് നേരത്തെയും ഇദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.
അതേസമയം ഫാദര്‍ അമോത്തിന്റെ പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇറ്റാലിയന്‍ യോഗ അസോസിയേഷന്‍ പ്രതിനിധി വന്‍ഡ വന്നി പ്രതികരിച്ചു. യോഗ ഒരു മതമല്ലെന്നും അതൊരു മാനസിക അച്ചടക്കമാണെന്നും അദ്ദേഹം വിശദീകരിച്ചു. അമോത്ത് തന്റെ പ്രീയപ്പെട്ട സിനിമ പ്രഖ്യാപിച്ചതോടെയാണ് എല്ലാവരും ഞെട്ടിയത്. 1973ല്‍ പുറത്തിറങ്ങിയ സാത്താന്‍ അറ്റ് വര്‍ക്കാണ് അദ്ദേഹത്തിന്റെ പ്രിയ സിനിമ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല