1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2012

കൃപാഭിഷേകത്താല്‍ ജ്വലിക്കുന്ന നാലാമത് യോര്‍ക്ക് ഷെയര്‍ കണ്‍വെന്‍ഷന്‍ മറ്റന്നാള്‍ നടക്കും. പരിശുദ്ധാത്മാഭിഷേകത്തിന്റെ ചൈതന്യം കത്തിപ്പടരുന്ന പ്രകടമായ അടയാളങ്ങളുടേയും അത്ഭുതങ്ങളുടേയും അകമ്പടിയോടെ വചനം പ്രഘോഷിക്കുന്ന കണ്‍വെന്‍ഷന്‍ ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് വിനിഫ്രെഡ് കാത്തലിക് ചര്‍ച്ചിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഏഴു മണിക്ക് കുരിശിന്റെ വഴിയോടെ കണ്‍വെന്‍ഷന്‍ ആരംഭിക്കും.

സെഹിയോന്‍ കാത്തലിക് യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. സജി ഓലിക്കല്‍ ധ്യാനം നയിക്കും. കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ വരുന്ന കുട്ടികള്‍ക്ക് ലഞ്ച് ബോക്‌സ് കൊടുത്തുവിടുന്നത് ഉചിതമായിരിക്കും.

കഴിഞ്ഞ മൂന്ന് കണ്‍വെന്‍ഷനിലും നിരവധി അനുഗ്രഹങ്ങള്‍ അനവധി പേര്‍ക്ക് ലഭിച്ചത് ദൈവിക സ്പര്‍ശത്തിന്റെ കരവിരുതാണ്. ധ്യാനത്തില്‍ സംബന്ധിക്കുന്ന ഓരോ വ്യക്തിക്കും ദൈവിക സ്പര്‍ശം സാധ്യമാക്കുന്നതിന് ഓരോരുത്തരുടേയും വ്യക്തിപരമായ നിയോഗങ്ങളില്‍ സ്വര്‍ഗ്ഗീയ കരുണയുണ്ടാക്കുന്നതിന് നിരവധി പ്രാര്‍ത്ഥനകളാണ് യുകെയിലെങ്ങും യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷനായി നടത്തുന്നത്. ഇന്നും നാളെയും അഖണ്ഡ ജപമാലയും കുരിശിന്റെ വഴിയും പ്രത്യേകമായി നടക്കുന്നുണ്ട്.

കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം :
ST. WINIFRED CATHOLIC CHURCH,
54, ST.PAULS AVE,
BRADFORD, BD6 1ST

കൂടുതല്‍ വിവരങ്ങള്‍ക്ക് 07956453929, 07843626503, 07720624767, 07833645368, 0788871543 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.