ബ്രിട്ടന്‍ വിടാനുള്ള സ്കോട്ട്ലാണ്ട്കാരുടെ പദ്ധതിയെ ബ്രിട്ടന്‍ പ്രധാനമന്ത്രി കാമറൂണ്‍ പരസ്യമായി എതിര്‍ക്കുന്നു. സ്കൊട്ട്ലണ്ടിന്റെ മന്ത്രിയായ അലെക്സ് സാല്‍മണ്ടുമായി ഒരു തുറന്ന യുദ്ധത്തിനു ഇത് വഴിയൊരുക്കും. ഇതിനെതിരെ സാല്‍മണ്ട് പുതിയ അഭിപ്രായ വോട്ടെടുപ്പിന്റെ സഹായം തേടുന്നു എന്ന് വാര്‍ത്ത വന്നിരുന്നു. യു കെ പാര്‍ലമെന്റിന്റെ സമ്മതം കൂടാതെ അഭിപ്രായവോട്ട് തേടാന്‍ ആര്‍ക്കും സാധ്യമല്ല എന്നാണു നിയമ വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്.
അഭിപ്രായ വോട്ടെടുപ്പിന്റെ പിറകെ പോകുവാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല എന്ന് കാമറൂണ്‍ വ്യക്തമാക്കി. നിയമപരമായി യു കെ പാര്‍ലമെന്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ അഭിപ്രായ വോട്ടെടുപ്പ് നടത്തുവാന്‍ കഴിയുകയില്ല. ഈ നിയമത്തെ കൂട്ട് പിടിച്ചിട്ടാണ് കാമറൂണ്‍ ,സാല്‍മണ്ടിന്റെ പദ്ധതികള്‍ പൊളിക്കുവാന്‍ ശ്രമിക്കുന്നത്. 2014ലാണ് വിഖ്യാതമായ ബനോക്ക് ബേന്‍ യുദ്ധത്തിന്റെ 700 ആം വാര്‍ഷികം. ബ്രിട്ടനെതിരെ സ്കോട്ട്ലണ്ട് നേടിയ പ്രശസ്തമായ വിജയമായിരുന്നു ഈ യുദ്ധം. ഇതിന്റെ ചുവടു പിടിച്ചു സാല്‍മണ്ട് രൂപീകരിച്ച പദ്ധതികള്‍ ആണ് ഇപ്പോള്‍ പലരുടെയും കണ്ണില്‍ കരടായത്.
ഡെപ്യൂട്ടി പ്രധാനമന്ത്രിയായ നിക്ക് ക്ലെഗ് ,സാല്‍മണ്ടിനെ തീവ്രവാദി എന്ന് വിളിച്ചാണ് അടുത്ത വെടി പൊട്ടിച്ചത്. യുകെയിലെ സ്കൊട്ട്ലണ്ടുകാരെ യുകെ വിടുവാന്‍ സാല്‍മണ്ട് പ്രേരിപ്പിക്കുന്നതായി അറിവ് കിട്ടിയിട്ടുണ്ട്. സാല്‍മണ്ടിനെ നിലക്ക് നിര്‍ത്തുവാന്‍ തന്റെ അധികാരം വേണ്ടി വന്നാല്‍ ഉപയോഗിക്കും എന്നും കാമറൂണ്‍ ഇതിനിടയില്‍ വ്യക്തമാക്കി. ഇരുവരും തമ്മില്ലുള്ള സ്പര്‍ദ്ധ മറ്റുള്ളവര്‍ക്കിടയില്‍ ആശങ്ക പടര്ത്തുകയാണ്. സാമ്പത്തികമാന്ദ്യത്താല്‍ വലയുന്ന ഈ സമയത്ത് യുകെ ഉപേക്ഷിച്ചു പോകുന്നവര്‍ തീവ്രവാദികള്‍ക്ക് സമന്മാരെന്നും കാമറൂണ്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല