1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2011

ബ്രിട്ടണിലെ കുറ്റവാളികളുടെ കണക്കെടുക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന തരത്തില്‍ കറുത്തവര്‍ഗ്ഗക്കാരുടെ എണ്ണം കൂടുന്നതായി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കുറ്റവാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നത് മാത്രമല്ല കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കറുത്തവര്‍ഗ്ഗക്കാരുടെ എണ്ണം വല്ലാതെ കൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കറുത്തവര്‍ഗ്ഗക്കാര്‍ മാത്രമല്ല മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും കുറ്റകൃത്യ പ്രവണത ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്.

കറുത്തവര്‍ഗ്ഗക്കാരായ യുവാക്കളില്‍ ഏതാണ്ട് നാല്‍പത് ശതമാനത്തോളം പേരും ജയില്‍ ശിക്ഷ അനുഭവിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കറുത്തവര്‍ഗ്ഗക്കാരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും എണ്ണം 2006 ഇരുപത്തിമൂന്ന് ശതമാനമായിരുന്നു. ഇത് 2009/10 കാലഘട്ടത്തില്‍ 39% മായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ജയിലുകളില്‍ കഴിയുന്ന യുവാക്കളില്‍ കറുത്തവര്‍ഗ്ഗക്കാരും മുസ്ലിംങ്ങളും ധാരാളമുണ്ട് എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. യുകെയിലെ ജയിലുകളില്‍ വിദേശരാജ്യങ്ങളിലെ കുറ്റവാളികള്‍ ഏതാണ്ട് 6% മാനത്തോളം വരും.

സാമ്പത്തികമാന്ദ്യം രൂക്ഷമായി നില്‍ക്കുന്നതും തൊഴില്‍ ലഭ്യത കുറഞ്ഞതുമാണ് യുവാക്കളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കാന്‍ കാരണമെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. കുടിയേറ്റ സമൂഹത്തോടും ന്യൂനപക്ഷങ്ങളോടുമുള്ള സര്‍ക്കാരിന്റെ നയത്തില്‍ കാതലായ വ്യത്യാസം ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.