കാറൊരെണ്ണം വാങ്ങി അതില്‍ അടിച്ചു പൊളിക്കാന്‍ ആഗ്രഹിക്കാത്ത ചെറുപ്പക്കാര്‍ ആരുമുണ്ടാവില്ല.എന്നാല്‍ ബ്രിട്ടനിലെ യുവ തലമുറ യിലെ പലരും ഈ ആഗ്രഹം ഉപേക്ഷിച്ച മട്ടായിരുന്നു ഇതുവരെ.കാരണം വേറൊന്നുമല്ല;കാറിന്റെ നാലിരട്ടി ഇന്‍ഷുറ ന്‍സ് ആയി നല്‍കേണ്ടി വരുമെന്നത് തന്നെ.അത്യാവശ്യം ഓടുന്ന കാര്‍ അഞ്ഞൂറ് പൌണ്ടിന് ബ്രിട്ടനില്‍ ലഭിക്കുമ്പോള്‍ ചെറുപ്പക്കാര്‍ക്ക് ഇന്‍ഷുറ ന്‍സ് പ്രീമിയം ആയി അടക്കേണ്ടി വരുന്നത് രണ്ടായിരം പൌണ്ടോള മായിരുന്നു.മലയാളികള്‍ അടക്കമുള്ള പല ചെറുപ്പക്കാരും തങ്ങളുടെ ഡ്രൈവിംഗ് മോഹം ഉപേക്ഷിച്ചത് ഇക്കാരണത്താലാണ്.
എന്നാല്‍ ഈ മോഹം വീണ്ടും പൂവണിഞ്ഞേക്കുമെന്നാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ജസ്റ്റിന്‍
ഗ്രീനിംഗ് നല്‍കുന്ന സൂചന. 25വയസ്സില്‍ കുറവുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് അവര്‍ ഇന്ന് ആവശ്യപ്പെടും . ലോകത്തിലെ ഏറ്റവും നല്ല ഡ്രൈവര്‍മാര്‍
ചെറുപ്പക്കാരായ ബ്രിട്ടിഷുകാരാണെന്നാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയുടെ വാദം.ചെറുപ്പക്കാര്‍ മൂലമുള്ള അപകടങ്ങള്‍ വര്‍ഷം തോറും കുറയുന്നുവെന്ന കണക്കുകളും പ്രീമിയം കുറയ്ക്കാനുള്ള ആവശ്യത്തിനു പ്രജോദനമാവുകയാണ്
.
എന്നാല്‍ അങ്ങിനെ വെറുതെ പ്രീമിയം കുറയ്ക്കാന്‍ സാധിക്കില്ല. ചെറുപ്പക്കാരുടെ ഡ്രൈവിംഗ് എങ്ങിനെയെന്ന് പരിശോധിക്കാനുള്ള ബ്ലാക്ക് ബോക്സ് വണ്ടിയില്‍ പിടിപ്പിക്കേണ്ടി വരും.കുട്ടി ഡ്രൈവര്‍മാരുടെ വേഗത, ബ്രേക്കിംഗ് തുടങ്ങിയവ ഈ ബോക്സ് പരിശോധിക്കും.ഇപ്പോള്‍ തന്നെ ബോക്സ് ഉപയോഗിക്കുന്ന കമ്പനികള്‍ പ്രീമിയം പകുതിയായി കുറച്ചിട്ടുണ്ട്. കോപ്പറേറ്റിവ് ഇന്‍ഷുറന്‍സ് ചെറുപ്പക്കാര്‍ക്ക് വേണ്ടി 20 ശതമാനം തുക കുറച്ചിട്ടുണ്ട്. എല്ലാ കമ്പനികളോടും ഈ പാത പിന്തുടരാന്‍ ആവശ്യപ്പെടും.എന്തായാലും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയുടെ ഈ നിര്‍ദേശം കമ്പനികള്‍ അനുസരിച്ചാല്‍ സ്വന്തമായി ഒരു കാര്‍ എന്ന ചെറുപ്പക്കാരുടെ മോഹം പൂവണിയുമെന്നുറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല