ലണ്ടന്‍: യുവാക്കള്‍ തങ്ങളുടെ ശമ്പളത്തിന്‍െ അഞ്ചിലൊന്ന് ഭാഗം കാര്‍ ഇന്‍ഷ്വറന്‍സ് അടക്കാന്‍ മാത്രം ചെലവാക്കുന്നതായി റിപ്പോര്‍ട്ട്.പുതിയ കണക്കുകള്‍ അനുസരിച്ച് ഒരു വര്‍ഷം കാറിന്റെ ഇന്‍ഷ്വറന്‍സിന് മാത്രം അടയ്‌ക്കേണ്ടി വരുന്ന തുക 2,499 പൗണ്ടാണ്. പതിനെട്ടിനും ഇരുപതിനും ഇടയില്‍ പ്രായമുളള ഒരു ചെറുപ്പക്കാരന്റെ വാര്‍ഷിക വരുമാനം 13,972 പൗണ്ടാണ്. വരുമാനത്തിന്റെ പതിനെട്ട് ശതമാനം വരുമിത്.
എന്നാല്‍ പ്രായമായവര്‍ താരതമ്യേന കുറഞ്ഞ പ്രീമിയം അടച്ചാല്‍ മതി. ചെറുപ്പക്കാര്‍ക്കിടയില്‍ വാഹനാപകട തോത് കൂടുന്നതാണ് ഇന്‍ഷ്വറന്‍സ് പ്രീമിയം കൂട്ടാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. എഴുപത് വയസ്സിന് മുകളിലുളളവര്‍ക്ക് വര്‍ഷം 436 പൗണ്ട് പ്രീമിയമായി അടച്ചാല്‍ മതിയാകും. 60നും 70നും ഇടയില്‍ പ്രായമുളളവര്‍ക്ക് 440 പൗണ്ട് അടക്കണം. പ്രായം കുറയുന്നതിന് അനുസരിച്ച് പ്രീമിയം തുക കൂടികൊണ്ടിരിക്കും.
കാറിന്റെ വില ഉള്‍പ്പെടെ എല്ലാത്തിനും വില കയറികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് ഏറ്റവും അധികം ബാധിക്കുന്നത് ചെറുപ്പക്കാരെയായിരിക്കും. എന്നാല്‍ ചെറുപ്പക്കാരായ മികച്ച ഡ്രൈവര്‍മാര്‍ക്ക് സൗജന്യങ്ങള്‍ നല്‍കാനും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ശ്രദ്ധിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല