സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയ വനത്തില്‍ തീവച്ച ശേഷം സെല്‍ഫി, യുവാവിന് 20 വര്‍ഷം തടവും 60 മില്യണ്‍ ഡോളര്‍ പിഴയും. ആദ്യം കുറ്റം നിഷേധിച്ച യുവാവ് പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. തനിക്ക് ചുറ്റും തീ പടര്‍ന്നിരിക്കുന്നു എന്ന് ഇയാള്‍ പകര്‍ത്തിയ സെല്‍ഫി വീഡിയോയില്‍ വ്യക്തമായി പറഞ്ഞതാണ് വിനയായത്.
തെറ്റ് ചെയ്തതിനാല്‍ താന്‍ കുറ്റം സമ്മതിക്കുന്നു എന്ന് ഇയാള്‍ വെള്ളിയാഴ്ച കോടതിയോട് പറഞ്ഞു. സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ പിടിയിലായിരുന്നു. 2014 ലായിരുന്നു കേസിനാസ്പദമായ സംഭവം.
വെയ്ന്‍ അലന്‍ ഹണ്ട്‌സ്മാന്‍ എന്ന യുവാവ് സിയാറാ നെവാദ പര്‍വത മേഖലയിലെ എല്‍ദോറാഡോ വനത്തില്‍ മൂന്ന് പ്രാവശ്യം തീയിടുകയായിരുന്നു. ഒരു മാസത്തോളം നീണ്ടു നിന്ന തീ ഒരു ലക്ഷം ഏക്കറില്‍ പടര്‍ന്നു.
തീ പിടുത്തത്തില്‍ 10 വീട് ഉള്‍പ്പെടെ 100 കെട്ടിടങ്ങള്‍ കത്തി നശിക്കുകയും വടക്കന്‍ കാലിഫോര്‍ണിയയിലെ നിരവധി കുടംബങ്ങളെ മാറ്റിത്താമസിപ്പിക്കുകയും ച്യെതു. തീ അടക്കാന്‍ ശ്രമിച്ച അഗ്‌നി ശമന പ്രവര്‍ത്തകരില്‍ കുറച്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെയ്‌നിനിന്റെ സെല്‍ഫി കോടതി തെളിവായി സ്വീകരിച്ചതോടെയാണ് ശിക്ഷക്ക് വഴിയൊരുങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല