1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2018

സ്വന്തം ലേഖകന്‍: ബലാല്‍സംഗക്കേസില്‍ കുടുങ്ങി; നിരപരാധിത്വം തെളിയിക്കാന്‍ സ്വന്തം ലൈംഗികാവയവം ജഡ്ജിമാരെ കാണിച്ച് അമേരിക്കന്‍ യുവാവ്. കുറ്റാരോപിതനായ കണറ്റിക്കട്ട് സ്വദേശി ഡെസ്മണ്ട് ജെയിംസിനാണ് സ്വന്തം ലൈംഗികാവയവം കോടതിമുറിക്കുള്ളില്‍ വെച്ച് ജഡ്ജിമാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്നത്. തന്നെ ബലാല്‍സംഗം ചെയ്ത പുരുഷന്റെ ലൈംഗികാവയവം അയാളുടെ ശരീരത്തേക്കാള്‍ ഇളം നിറത്തിലുള്ളതാണെന്ന പരാതിക്കാരിയുടെ വാദമാണ് ഡെസ്മണ്ടിന് തുണയായത്.

ഈ വാദത്തെ പ്രതിരോധിക്കാനാണ് സ്വന്തം ലൈംഗികാവയവം ന്യൂഹാവനിലെ കോടതിയിലായിരുന്നു വിചാരണ . വാഷിങ്ടണ്‍ പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യഥാര്‍ഥവും സാധ്യവുമായ ഏക വഴിയായിരുന്നു ഇതെന്നാണ് കുറ്റാരോപിതന്റെ അതിവിചിത്രമായ പ്രതിരോധമാര്‍ഗത്തെ ന്യായീകരിച്ചു കൊണ്ട് പ്രതിഭാഗം വക്കീല്‍ ടോഡ ബുസ്സര്‍ട്ട് പറഞ്ഞത്.

‘2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍ 2014ലാണ് തന്നെ ബലത്സംഗം ചെയ്തയാളെ സ്ത്രീ തിരിച്ചറിയുന്നത്. വാര്‍ത്തയ്‌ക്കൊപ്പം വന്ന ചിത്രത്തില്‍ നിന്നാണ് സ്ത്രീ ആളെ തിരിച്ചറിയുന്നത്. എന്നാല്‍ ഡെസ്മണ്ട് ജയിംസിന്റെ ലൈംഗികാവയവം ഇര നല്‍കിയ കുറ്റവാളിയുടെ ലൈംഗികാവയവത്തിന്റെ വിവരണവുമായി ചേര്‍ന്നു പോവുന്നില്ല,’ ബുസ്സര്‍ട്ട് പറയുന്നു.

‘കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ തന്റെ കക്ഷിയുടെ ലൈംഗികാവയവത്തിന്റെ നിരവധി ഫോട്ടോകള്‍ ഹാജരാക്കേണ്ടി വന്നു. എന്നാല്‍ ഒരു ഫോട്ടോയില്‍ ഫ്‌ലാഷ് ലൈറ്റിന്റെ അതിപ്രസരം വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അതിനാലാണ് കോടതി മുറിയില്‍ വെച്ച് തന്റെ കക്ഷിക്ക് പാന്റഴിക്കേണ്ടി വന്നത്,’ ബുസ്സര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.