സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് കത്തിയുമായി യുവാവ് പിടിയില്‍. ലണ്ടനെ വിറപ്പിച്ച ഭീകരാക്രമണങ്ങളുടെ ഞെട്ടല്‍ മാറും മുമ്പെ ബ്രിട്ടീഷ് പാര്‍ലമെന്റിന് പുറത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവ് അറസ്റ്റില്‍. കയ്യില്‍ ആയുധം കരുതിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് 30 കാരനായ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മുപ്പതു വയസുകാരനോട് സംസാരിക്കാന്‍ എത്തിയ പോലീസിനു നേര്‍ക്ക് ഇയാള്‍ കത്തി വീശുകയായിരുന്നു. തുടര്‍ന്ന് പോലീസ് ബലമായി ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ചു ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ ഇയാള്‍ക്ക് തീവ്രവാദ ബന്ധമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇയാളുടെ കൈവശം കത്തിയുണ്ടെന്ന് ചില വഴിയാത്രക്കാര്‍ വിളിച്ചു പറയുന്നത് കേട്ടതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ കഴിഞ്ഞയാഴ്ച നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് ഭീകരര്‍ നിരവധി കാല്‍നട യാത്രക്കാരെ കത്തി ഉപയോഗിച്ച് ആക്രമിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല