ആവശ്യത്തിനും അനാവശ്യത്തിനും പാരസെറ്റമോള്‍ കഴിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ് വേദനയെ ഇല്ലാതാക്കുന്നതിനായി അധികമായി പാരസെറ്റമോള്‍ കഴിച്ച യുവതിയായ അമ്മ കിഡ്നി ഫെയിലറിനെ തുടര്‍ന്നു മരണപ്പെട്ട സംഭവം.ഡിസിരീ ഫിലിപ്സ് (20) നു മാറിടത്തിലെ അത്ര അപകടകരമല്ലാതിരുന്ന ചില മുഴകളെ നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയയുടെ ഭാഗമായിട്ടായിരുന്നു ആന്റിബയോടിക്സും പാരസെറ്റമോളും കഴിക്കുന്നതിനായി നിര്‍ദേശിക്കപെട്ടിരുന്നത്.
എന്നാല്‍ ലാനെല്ലിയില്‍ നിന്നുമുള്ള ഈ യുവതിയെ ശസ്ത്രക്രിയ കഴിഞ്ഞു ഒന്‍പതാം ദിവസം കരള്‍പരാജയത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.മിസ് ഫിലിപ്സ് പിന്നീട് കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയയായി എങ്കിലും ഒരാഴ്ച കഴിഞ്ഞു ബര്‍മിംഗ്ഹാമിലെ ക്യൂന്‍സ് എലിസബത്ത് ആശുപത്രിയില്‍ വച്ച് ജീവന്‍ വെടിഞ്ഞു.
അവരുടെ പിതാവ് ഡേസ് ഫിലിപ്സ് പറയുന്നത് തന്റെ മകള്‍ ദിവസവും രണ്ടോ മൂന്നോ അധികം പാരസെറ്റമോള്‍ മാത്രം വേദനയെ ഇല്ലാതാക്കുവാനായി കഴിച്ചിരുന്നു എന്നാണു.ഇത് വെളിവാക്കുന്നത് പാരസെറ്റമോളിന്റെ ഒളിഞ്ഞിരിക്കുന്ന ദൂഷ്യ ഫലങ്ങളെയാണ്. അമിതമായ ഇവയുടെ ഉപയോഗം സ്റ്റാഗേഡ ഓവര്‍ഡോസ് എന്നാ രോഗത്തിനു വഴിവയ്ക്കും.
ബ്രിട്ടീഷ് കൌണ്‍സില്‍ ഓഫ് ഫാര്മകോളജിയിലെ ഒരു പഠനത്തില്‍ പറയുന്നത് സ്റ്റാഗേഡ ഓവര്‍ഡോസ് വരുന്നത് സാധാരണ വേദനാരോഗങ്ങളായ തലവേദന,പല്ലുവേദന, വയറു വേദന, പേശിവേദന തുടങ്ങിയവയുടെ കാഠിന്യം കുറക്കുവാനായി നമ്മള്‍ കഴിക്കുന്ന അമിത പാരസെറ്റമോള്‍ ഉപയോഗത്തിനാലാണ്.പാരസെറ്റമോളിന്റെ ശരീരത്തിലെ അസാധാരണമായ അളവ് രോഗനിര്‍ണയത്തെ തടസപ്പെടുത്തുന്നു.
രക്തത്തിലെ അമിതമായ വേദനാസംഹാരികളുടെ അളവ് ചെറിയ ഒരു രക്തപരിശോധനയാല്‍ നമുക്ക് തിരിച്ചറിയുവാനാകുന്നതാണ് എന്നാല്‍ രക്തത്തിലെ പാരസെറ്റമോള്‍ ഓവര്‍ഡോസിന്റെ ചെറിയ സാന്നിധ്യം പോലും കരള്‍പരാജയ സാധ്യത വലുതാക്കുന്നു. എഡിന്‍ബര്‍ഗ് യൂണിവേര്‍സിറ്റിയിലെ ഡോ:കെന്നത് സിംപ്സണ്‍ പറയുന്നത് “അധികമായി പാരസെറ്റമോള്‍ കഴിച്ചു ആത്മഹത്യക്ക് ശ്രമിക്കുന്നവര്‍, കുറച്ചു സമയത്തിന് ശേഷമായിരിക്കും പ്രശ്നങ്ങള്‍ അനുഭവിച്ചു തുടങ്ങുക. ഫലം ഭയാനകം ആയിരിക്കും”. പ്രവേശിപ്പിക്കുമ്പോള്‍ ഈ രോഗികള്‍ക്ക് കരള്‍ സംബന്ധമോ തലച്ചോര്‍ സംബന്ധമോ ആയ പ്രശ്നങ്ങളാലായിരിക്കും പിന്നീട് കിഡ്നി ഡയാലിസിസ് നടത്തെണ്ടതായും വരും.
എന്‍.എച്ച്.എസ്.പ്രകാരം ഒരാള്‍ രണ്ടു പാരസെറ്റമോളിനേക്കാള്‍ അധികം അതായത് ഇരുനൂറ്റിഅമ്പതു ഗ്രാമിനെക്കാള്‍ അധികം കഴിക്കുന്നത് അപകടകരമാണ്. അതിലും പ്രധാനമായ ഒരു കാര്യം ഇതിന്റെ അളവ് നിങ്ങള്‍ ബന്ധപെട്ടുകൊണ്ടിരിക്കുന്ന ഡോക്ടറുമായി കൂടി ആലോചിച്ചതിനു ശേഷം കഴിക്കുക എന്നതാണ്. നിസ്സാര രോഗത്തിനുള്ള മരുന്ന് അപകടകാരിയായ മറ്റൊരു രോഗത്തിലേക്ക് വഴി വക്കരുതല്ലോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല