1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2011

23 കാരിയായ റുമേനിയക്കാരി റിഫ്ക സ്റ്റേന്‍സ്‌ക്യൂ ഇനി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശി. റിഫ്കയുടെ മകള്‍ മരിയ പതിനൊന്നാം വയസ്സില്‍ ഒരു കുഞ്ഞിന് ജന്‍മം നല്‍കിയതോടെയാണ് ഇത്.

പതിനൊന്നാം വയസ്സിലാണ് റിഫ്ക ജ്വലറിയുടമയായ ലയണലിന്റെ ഒപ്പം ഒളിച്ചോടിയത്. റിഫ്കയുടെ പിതാവ് വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടാന്‍ നിര്‍ബന്ധിതരായത്. എന്നാല്‍ കുട്ടിയുണ്ടായതോടെ വീട്ടുകാരുടെ എതിര്‍പ്പൊക്കെ സന്തോഷത്തിന് വഴിമാറി.

തന്റെ പാത മകള്‍ പിന്തുടരുമോ എന്ന് റിഫ്കയ്ക്ക് ഭയമുണ്ടായിരുന്നു. അതിനാല്‍ തന്നെ നേരത്തെ അമ്മയാവുന്നതിന്റെ ദൂഷ്യങ്ങളെ പറ്റി മകളെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു. എങ്കിലും മകള്‍ അമ്മയുടെ പാത തന്നെ പിന്തുടര്‍ന്നു. പത്താം വയസ്സില്‍ വിവാഹിതയായി. പതിനൊന്നാം വയസ്സില്‍ അമ്മയുമായി.അതോടെ റിഫ്ക ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശിയുമായി. മുത്തശ്ശിക്ക് മകള്‍ മരിയയെ കൂടാതെ ഒരു മകന്‍ കൂടിയുണ്ട്. മരിയ പിറന്നതിന് അടുത്ത വര്‍ഷമായിരുന്നു മകന്റെ ജനനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.