ബ്രിട്ടനിലെ പകുതിയോളം കുട്ടികളുടെ ഭാവി തീരുമാനിക്കുന്നത് മാതാപിതാക്കളുടെ ചുറ്റുപാടാണ് എന്ന് പഠനം. ഇത് കുട്ടിയുടെ മൂന്നാം വയസില്‍ തന്നെ തീരുമാനിക്കപ്പെടുന്നു. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍പ്പെട്ട കുട്ടികള്‍ മുന്നോട്ടു നയിക്കപ്പെടുമ്പോള്‍ ദരിദ്രന്‍ ദരിദ്രനായി തന്നെ അവസാനിക്കുന്നു. താരതമ്യേന ബുദ്ധി കൂടുതലുള്ള കുട്ടികള്‍ പലപ്പോഴും സമൂഹത്തില്‍ തഴയപ്പെടുകയാണ് ഉണ്ടാകുന്നത്.
മറ്റു പാശ്ചാത്യന്‍ രാജ്യങ്ങളില്‍ ഈ തോത് ബ്രിട്ടനെ സംബന്ധിച്ച് അധികമാണ്. തുടര്‍ന്ന് പഠിക്കുന്നതിനും അത് വഴി ചുറ്റുപാടുകളുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സാധ്യത മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ അധികമാണ്. ഡെന്മാര്‍ക്കിലെ ഒരു കുട്ടിക്ക് ബ്രിട്ടനിലെ കുട്ടിയേക്കാള്‍ സാമൂഹികമായി ഉയരുവാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്നാണ് പഠനം പറയുന്നത്. സാമൂഹിക ചലനശക്തിയുടെ അടിസ്ഥാനത്തില്‍ യു.എസ്. ഫ്രാന്‍സ്,ഇറ്റലി,ഓസ്ട്രേലിയ എന്നിവരെക്കാള്‍ ഒരു പടി കീഴിലാണ് ബ്രിട്ടണ്‍.
അതായത് ഈ ഇടങ്ങളിലെല്ലാം സ്വന്തമായി പഠിച്ചു ഉയരുവാനുള്ള സാധ്യത ബ്രിട്ടനെക്കാള്‍ അധികമാണ് എന്നര്‍ത്ഥം. സ്വന്തന്ത്രമായ സ്കൂളുകളില്‍നിന്നും ഇപ്പോള്‍ കൂടുതല്‍ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിന്റെ പേരില്‍ യൂണിവേര്‍സിറ്റികള്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്. ഇപ്പോഴും കുട്ടിയുടെ ബുദ്ധിശക്തിയും മാര്‍ക്കും അനുസരിച്ചാണ് പ്രവേശനം നടത്തുന്നത് എന്ന് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു. പക്ഷെ സാമ്പത്തികമായ ഉയര്‍ന്ന സ്ഥിതിയിലുള്ള മാതാപിതാക്കളുടെ സഹായത്തിലാണ് ഇന്നത്തെ ബ്രിട്ടനിലെ വിദ്യാര്‍ഥികള്‍ ജീവിത നിലവാരം ഉയര്‍ത്തുന്നത്.
സാമ്പത്തികമായി ഉയര്‍ന്ന വിദ്യാര്‍ഥികള്‍ മറ്റു ദരിദ്രരായ വിദ്യാര്‍ഥികളെക്കാള്‍ രണ്ടിരട്ടി പഠനത്തില്‍ ശ്രദ്ധിക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ദരിദ്രരായ കുട്ടികള്‍ സമയം മറ്റു ജോലിക്കായി നീക്കി വക്കുകയും അത് മൂലം കൃത്യമായി പഠിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. ഇതേ രീതിയില്‍ മികച്ച പഠനസൌകര്യങ്ങളുള്ളവര്‍ മറ്റൊന്നിനെ പറ്റിയും വ്യാകുലത പ്രകടിപ്പിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാതാപിതാക്കളുടെ പിന്തുണ ലഭിക്കാതെ വരുന്ന കുട്ടികളുടെ ഭാവി പലപ്പോഴും ശൂന്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല