സ്വന്തം ലേഖകന്‍: പ്രവാസി മലയാളി വ്യവസായി എം.എ യുസുഫലിക്ക് യു.എ.ഇ സ്ഥിര താമസത്തിനുള്ള ഗോള്‍ഡന്‍ കാര്‍ഡ്. സ്ഥിര താമസം ലഭിക്കുന്ന ആദ്യത്തെ പ്രവാസിയാണ്. യു.എ.ഇ ഫെഡറല്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചതെന്ന് മീഡിയ വാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസമാണ് യു.എ.ഇ മന്ത്രിസഭ നിശ്ചിത യോഗ്യത ഉള്ളവര്‍ക്ക് സ്ഥിര താമസത്തിനുള്ള ഗോള്‍ഡന്‍ കാര്‍ഡ് പ്രഖ്യാപിക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് പ്രവാസികള്‍ക്ക് സ്ഥിര താമസ അനുമതി ലഭിക്കുന്നത്. രണ്ട് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയുള്ള താമസ വിസകള്‍ മാത്രമാണ് ഇതുവരെ പ്രവാസികള്‍ക്ക് ലഭ്യമായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല