സ്വന്തം ലേഖകന്‍: പ്രകൃതി വിരുദ്ധ ലൈംഗികതക്കു ശേഷം നായയെ കൊലപ്പെടുത്തി, ഹൈദരാബാദില്‍ 22 കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നും കൂലിപ്പണിക്കായി ഹൈദരാബാദില്‍ എത്തിയ 22 കാരന്‍ അസ്‌ലം ഖാനെയാണ് അറസ്റ്റ് ചെയ്തത്. നായയെ നേരത്തെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
നായയെ ഇയാള്‍ ശ്വാസം മുട്ടിച്ചാണോ ബലാത്സംഗം ചെയ്താണോ കൊന്നതെന്ന് വ്യക്തമായിട്ടില്ല. താമസസ്ഥലത്തിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്ന് മൃഗപീഡനത്തിനിടെ നാട്ടുകാര്‍ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. സമീപത്തെ താമസക്കാര്‍ എല്ലാവരും ചേര്‍ന്ന് പോറ്റിയിരുന്ന തെരുവ് നായയെയാണ് ഇയാള്‍ ക്രൂരപീഡനത്തിന് ഇരയാക്കിയത്.
ഇയാള്‍ മാനസീകരോഗിയല്ലെന്നും പരിശോധനയില്‍ തെളിഞ്ഞു. മൂന്ന് മാസം മുമ്പായിരുന്നു ചെന്നൈയിലെ രണ്ടു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തെരുവ് നായയെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞ് വീഡിയോയില്‍ പകര്‍ത്തിയത്. ഈ നായ പിന്നീട് മൃഗസ്‌നേഹികളുടെ ശ്രമഫലമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. സംഭവത്തിന്റെ പേരില്‍ ജനരോഷം വ്യാപകമായതിനെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളെ പിടികൂടുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല