സ്വന്തം ലേഖകന്‍: അമ്മയെ സ്വന്തമാക്കാന്‍ അവരുടെ മൂന്നു കുഞ്ഞുങ്ങളെ കൊന്ന് അഴുക്കു ചാലില്‍ തള്ളിയ യുവാവ് ബങ്കളുരുവില്‍ പിടിയില്‍. ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ വിവാഹം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതാണ് യുവാവിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ച കെജി ഹള്ളി നിവാസിയായ നസീമ ബേഗം യുവാവിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി അവരുടെ മൂന്നു കുട്ടികളെ കൊന്നു മാന്‍ഹോളിലൂടെ അഴുക്കുചാലില്‍ തള്ളുകയായിരുന്നു. കൊലനടത്തില യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവും ഇലക്ട്രീഷ്യനുമായ ഫയൂം ബെയ്ഗ് പോലീസ് പിടിയിലായി.
കുട്ടികളില്‍ അബ്ബാസ് ബെയ്ഗ് (എട്ട്), റഹിം ബെയ്ഗ് (നാല്) എന്നിവരുടെ മൃതദേഹം കണ്ടെടുത്തു. ഹുസ്‌ന ബേഗത്തിന്റെ (ആറ്) മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്. ഓഗസ്റ്റ് 27 നു ലിംഗരാജപുരത്തെ സ്‌കൂളില്‍ പോയ മക്കള്‍ മടങ്ങിയെത്തിയില്ലെന്നു കാണിച്ച് നസീമ ബേഗം ബാനസവാടി പൊലീസില്‍ നല്‍കിയ പരാതിയിലുള്ള അന്വേഷണമാണു ഫയൂം ബെയ്ഗിലേക്ക് എത്തിയത്.
നസീമയെ വിവാഹം കഴിക്കാന്‍ ഫയൂം താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും കുട്ടികളുടെ കാര്യം പറഞ്ഞ് അവര്‍ നിരുല്‍സാഹപ്പെടുത്തി. ഇതിന്റെ പ്രതികാരമായാണ് കുട്ടികളെ വകവരുത്തിയതെന്നു ഫയൂം ബെയ്ഗ് പൊലീസിനു മൊഴി നല്‍കി. സ്‌കൂളില്‍ നിന്നു കുട്ടികളെ വിളിച്ചുകൊണ്ടുപോയ ഫയൂം കൊലനടത്തുകയായിരുന്നു. എന്നാല്‍ ഉപേക്ഷിച്ചുപോയ ഭര്‍ത്താവാണ് കുട്ടികളെ കാണാതായതിന് പുറകില്‍ എന്ന ധാരണയിലാണ് നസീമ പോലീസിനെ സമീപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല