സ്വന്തം ലേഖകന്‍: സൗദിയിലെ ആശുപത്രി തീപിടുത്തത്തില്‍ ഭാര്യയേയും അമ്മയേയും നഷ്ടപ്പെട്ട യുവാവിന്റെ നെഞ്ചുരുക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്. സൗദി അറേബ്യയിലെ ജാസനില് ആശുപത്രിക്ക് തീപിടിച്ച് 25 പേരാണ് വെന്തു മരിച്ചത്. അപകടത്തില്‍ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയ ഭാര്യയേയും സ്വന്തം അമ്മയേയും നഷ്ടപ്പെട്ടതിന്റെ ദുഖം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവക്കുന്ന യുവാവിന്റെ പോസ്റ്റ് വൈറലാകുകയാണ്.
വീട്ടിലേയ്ക്ക് ഒരു കുഞ്ഞ് അതിഥിയെത്തുന്നതിന്റെ സന്തോഷത്തിന് വേണ്ടി കാത്തിരുന്ന തന്നെ തിരഞ്ഞ് മരണവാര്‍ത്ത എത്തിയതിന്റെ ദുഖമാണ് യുവാവ് പങ്കുവയ്ക്കുന്നത്. പ്രസവ വേദന തുടങ്ങിയതോടെയാണ് പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ എത്തിയ്ക്കുന്നത്. ഒപ്പം യുവാവിന്റെ അമ്മയും ഉണ്ടായിരുന്നു. എന്നാല്‍ രാത്രി വൈകിയും പ്രസവം നടന്നില്ല. തുടര്‍ന്ന് യുവാവ് വീട്ടിലേയ്ക്ക് പോയി.
ഭാര്യ പ്രസവിച്ചാല്‍ ഉടന്‍ തന്നെ വീട്ടിലേക്ക് വിളിണമെന്നും യുവാവ് ആശുപത്രി ജീവനക്കാരോട് പറഞ്ഞേല്‍പ്പിച്ചിരുന്നു. ജാസനിലെ ആശുപത്രി അധികൃതര്‍ യുവാവിനെ വിളിക്കുകയും ചെയ്തു. എന്നാല്‍ അത് സന്തോഷ വാര്‍ത്ത അറിയിക്കാനായിരുന്നില്ല. യുവാവിന്റെ ഭാര്യയും നവജാത ശിശുവും അമ്മയും തീപിടിത്തത്തില്‍ മരിച്ചുവെന്ന് പറയാനായിരുന്നു. 25 പേരാണ് തീപിടിത്തത്തില്‍ മരിച്ചത്. 123 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല