യു.കെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്ത്വത്തില്‍ ഫാ.സോജി ഓലിക്കല്‍, ഫാ.ജോമോന്‍ തൊമ്മാന , ഫാ.ബിനോയി കരിമരുതിങ്കല്‍ എന്നിവര്‍ നയിക്കുന്ന ത്രിദിന യുവജനധ്യാനം അടുത്ത മാസം 25,26,27 തിയ്യതികളില്‍ വെയില്‍സിലെ സെഫിന്‍ ലീ പാര്‍ക്കില്‍ വച്ച് നടക്കും.
യേശുവിന്റെ വിശ്വാസഭടന്മാരാകുവാനും വിശുദ്ധിയില്‍ വളരുവാനും പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തെ ക്രമപ്പെടുത്താനും ഉപകരിക്കുന്ന ത്രിദിനധ്യാനത്തിന് ഏതാനും സീറ്റുകള്‍ മാത്രമെ അവശേഷിക്കുന്നുള്ളൂ. താമസിച്ചുള്ള ധ്യാനത്തിന് ഭക്ഷണവും താമസവും ഉള്‍പ്പെടെ 60 പൗണ്ടാണ് നല്‍കേണ്ടത്.
16 വയസ്സുമുതല്‍ 28 വയസ്സ് വരെയുള്ള അവിവാഹിതരായ യുവതീയുവാക്കള്‍ക്ക് ധ്യാനത്തില്‍ സംബന്ധിക്കാവുന്നതാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് യൂജിന്‍ ( 07852830095),ലിനോ(07713134304), ജാക്‌സണ്‍(07889756688), അനു(07578530381), ഡേവിഡ് (0753190275) എന്നിവരുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല