യൂറോപ്പിലെ മറ്റിടങ്ങളില്‍ നിന്നുമുള്ള ജോലിക്കാരുടെ ഒഴുക്കാണ് ബ്രിട്ടനിലെ യുവാക്കള്‍ക്ക് തൊഴിലില്ലായ്മ സൃഷ്ടിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ ജോലി ചെയ്യുന്ന വിദേശീയര്‍ 600,000ഉം തൊഴില്ലില്ലായ്മയില്‍ വലയുന്ന ബ്രിട്ടന്‍ യുവതീയുവാക്കളുടെയുടെ എണ്ണം 450,000 ഉം ആണ്. ഈ കണക്കുകള്‍ വെച്ച് ബ്രിട്ടന്‍ വീണ്ടും കുടിയേറ്റക്കാര്‍ക്ക് എതിരെ തിരിയുമോ എന്നതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം.
ഇവരില്‍ മിക്കവാറും പേര്‍ A8 രാജ്യങ്ങളില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ്. A8 രാജ്യങ്ങളായ പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്ലോവാക്യ, സ്ലോവേനിയ, എസ്തോന്യ, ലാത്വിയ, ലിത്വാനിയ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ നല്ല വിദ്യാഭ്യാസവും,കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാന്‍ സന്നദ്ധരായ ചെറുപ്പക്കാര്‍ വന്നു കൊണ്ടിരിക്കുന്നു.
2004ഇന്റെ ആദ്യ പാദത്തില്‍ ബ്രിട്ടനില്‍ യുവാക്കളുടെ തൊഴില്‍രാഹിത്യം 575,000 എന്നത് പിന്നീട് 1,016,000 വരെയായി. അതെ സമയത്ത് ബ്രിട്ടനിലെ വിദേശീയരായ ജോലിക്കാരുടെ എണ്ണം 600,000 ആയി ഉയര്‍ന്നിരുന്നു. എന്നാല്‍ വിദഗ്ദന്‍ സര്‍ ആണ്ട്രൂ ഈ കണക്കുകള്‍ എല്ലാം നിഷേധിക്കുകയാണ് ചെയ്തത്. ഇത് കൃത്യമായ കണക്കല്ല എന്നും വിദേശീയരുടെ വരവ് ഒരു തരത്തിലും ബ്രിട്ടനെ ബാധിച്ചില്ല എന്നും അദ്ദേഹം അഭിപ്രായപെട്ടു. A8 രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസികള്‍ ബ്രിട്ടന്റെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നദ്ദേഹം വ്യക്തമാക്കി.
കിഴക്കന്‍ യൂറോപ്പില്‍ നിന്നുമുള്ള യുവാക്കളുടെ ജോലിയിലുള്ള അര്‍പ്പണ ബോധം ബ്രിട്ടന്‍ യുവത്വത്തിന് മാതൃകയാണ്. സര്‍ക്കാര്‍ വിദേശ ജോലിക്കാരുടെ എണ്ണം കുറക്കുന്നതിനുള്ള പരിശ്രമങ്ങള്‍ മുന്‍പേ തുടങ്ങിയിരുന്നു. ഇത് ഒരളവു വരെ തൊഴിലില്ലായ്മ കുറയ്ക്കും എന്ന് കരുതുന്നു. പുതിയ വിദേശീയര്‍ക്ക് വിസ ലഭിക്കുന്നതിനു ഇപ്പോഴും ബ്രിട്ടനില്‍ പ്രയാസം തന്നെയാണ്. ഇത് പോലുള്ള നിയന്ത്രണത്തിലൂടെ ബ്രിട്ടന്‍ യുവത്വത്തെ രക്ഷിക്കാന്‍ ശ്രമിക്കയാണ് സര്‍ക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല