രജനി പുത്രി ഐശ്വര്യ ധനുഷിന്റെ പ്രഥമസംവിധാനസംരംഭമായ `3’യിലെ കൊലവെറി ഡി വേള്‍ഡ് വൈഡായി തരംഗം സൃഷ്‌ടിക്കുന്നു. ധുനഷ് നായകനായും കമല്‍ഹാസന്‍പുത്രി ശ്രുതിഹാസന്‍ നായികയായും എത്തിയ ചിത്രത്തിലെ `വൈ ദിസ് കൊലവെറി കൊലവെറി കൊലവെറി ഡി…’ ഇതുവരെയായി മറ്റൊരു തമിഴ് സിനിമാഗാനവും നേടാത്തെ ലോകശ്രദ്ധ നേടിയിരിക്കുന്നു.
യുട്യൂബിലൂടെ മില്യണ്‍സ് ഹിറ്റുകള്‍ നേടിയ ഈ ഗാനത്തിന് 21 കാരനായ അനുരുന്ദ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ പുറത്തെത്തിയ ഈ തട്ടുപൊളിപ്പന്‍ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ത്തന്നെ സിംഗിള്‍ ട്രാക്കിന്റെ ഓഡിയോ പുറത്തിറക്കല്‍ നടത്തുകയും ചെയ്‌തു. അങ്ങനെ ഏവരും ഈ ഗാനത്തെ ഏറ്റെടുക്കുകയായിരുന്നു. സിംഗിള്‍ ട്രാക്ക് പുറത്തിറക്കാനുള്ള തീരുമാനം ശരിവയ്‌ക്കുംവിധമാണ് ഗാനം ഹിറ്റായി മാറിയത്.
ഗാനം യുട്യൂബിലെത്തിയതോടെതന്നെ അത് പടര്‍ന്നുപിടിക്കുകയായിരുന്നു. ഇതുവരെയായി 17 മില്യനിലേറെ ഹിറ്റുകള്‍ നേടിയതായാണ് അറിവ്. വിവിധയിടങ്ങളില്‍നിന്ന് വന്‍ കമന്റുകളാണ് ഇതിന് ലഭിച്ചത് ബോളിവുഡില്‍നിന്ന് അമിതാഭ് ബച്ചനും മറ്റും ഏറെ അഭിനന്ദിച്ചിരുന്നു. ഇപ്പോള്‍ യുട്യൂബിന് ഏറെ ഹിറ്റുകള്‍ നേടിക്കൊടുത്ത ഗാനത്തെ യുട്യൂബും ആദരിക്കുകയാണ്.
യുട്യൂബ് ഗോള്‍ഡ് അവാര്‍ഡ് നല്‍കിയാണ് `വൈ ദിസ് കൊലവെറി…’യെ യുട്യൂബ് ആദരിക്കുന്നത്. വളരെ ലളിതമായ രീതിയില്‍ സംഗീതം നല്‍കി സാധാരണ വാക്കുകള്‍ ഉള്‍പ്പെടുത്തി `ടാംഗ്ലിഷ്’ (തമിഴ്+ ഇംഗ്ലീഷ്) ഭാഷയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ധനുഷ് തന്നെയാണ് ഗാനം എഴുതി ആലപിച്ചിരിക്കുന്നത് എന്നതും വലിയ പ്രത്യേകത. രജനിയുടെയും കമല്‍ഹാസന്റെയും കസ്‌തൂരാജയുടെയും സന്തതികള്‍ പുതുതരംഗം തീര്‍ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല